പി.ടി ഉഷയും ഐ.എം വിജയനും കായിക നിരീക്ഷകര്‍
ന്യൂഡല്‍ഹി: വിവിധ കായിക ഇനങ്ങളുടെ ദേശീയ നിരീക്ഷകരായി മലയാളി താരങ്ങളുള്‍പ്പെടെയുള്ളവരെ കേന്ദ്ര കായിക മന്ത്രാലയം നിയോഗിച്ചു. ഒളിംപ്യന്‍ പി.ടി ഉഷ, അഞ്ജു ബോബി ജോര്‍ജ് എന്നിവര്‍ അത്‌ലറ്റിക്‌സിന്റെയും ഐ.എം വിജയന്‍ ഫുട്‌ബോളിന്റെയും ദേശീയ നിരീക്ഷകരാണ്. ഡോ. സഞ്ജീവ് കുമാര്‍ സിങ് (ആര്‍ച്ചറി), അപര്‍ണ പോപ്പട്ട് (ബാഡ്മിന്റണ്‍), മേരി കോം, അഖില്‍ കുമാര്‍ (ബോക്‌സിങ്), ജഗ്ബീര്‍ സിങ് (ഹോക്കി), അഭിനവ് ബിന്ദ്ര (ഷൂട്ടിങ്), സോംദേവ് ദേവ്‌വര്‍മന്‍ (ടെന്നീസ്), കര്‍ണ്ണം മല്ലേശ്വരി (ഭാരോദ്വഹനം), സുശീല്‍ കുമാര്‍ (ഗുസ്തി), ഖജന്‍ സിങ് (നീന്തല്‍), കമലേഷ് മേഹ്ത (ടേബിള്‍ ടെന്നീസ്) എന്നിവരാണ് മറ്റു നിരീക്ഷകര്‍. കായിക മേഖലയുമായി ബന്ധപ്പെട്ട ദീര്‍ഘകാല വികസന പദ്ധതികള്‍ തയ്യാറാക്കുന്നതിലും നടപ്പാക്കുന്നതിലും സര്‍ക്കാര്‍, സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, ദേശീയ സ്‌പോര്‍ട്‌സ് ഫെഡറേഷനുകള്‍, ഇന്ത്യന്‍ ഒളിംപിക്ക് അസോസിയേഷന്‍ തുടങ്ങിയവയെ ദേശീയ നിരീക്ഷകര്‍ സഹായിക്കും. 2020, 2024, 2028 വര്‍ഷങ്ങളിലെ ഒളിംപിക്‌സ് തയ്യാറെടുപ്പുമായി ബന്ധപ്പെട്ട ദൗത്യങ്ങളുടെ നടത്തിപ്പിലും ദേശീയ നിരീക്ഷകര്‍ മുഖ്യ പങ്കു വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."