HOME
DETAILS
MAL
ചരിത്ര വിധി - അഭിഷേക് സിങ്‌വി
backup
May 18 2018 | 07:05 AM
ന്യൂഡല്‍ഹി: സുപ്രിംകോടതിയുടേത് ചരിത്ര വിധിയാണെന്ന് അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി. പല പ്രധാന നിര്‍ദേശങ്ങളും വിധിയിലുണ്ട്. പ്രോടേം സ്പീക്കര്‍ക്ക് കീഴില്‍ നാളെ വൈകീട്ട് നാലിന് വിശ്വാസവോട്ട് നേടണമെന്നതാണ് അതില്‍ പ്രധാനം. വിശ്വാസ വോട്ടിന് മുമ്പായി എല്ലാ എം.എല്‍.എമാരും സത്യപ്രതിജ്ഞ ചെയ്യണമെന്നും വോട്ടെടുപ്പ് വരെ നയപരമായ ഒരു തീരുമാനവും യെദിയൂരപ്പ സ്വീകരിക്കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ആംഗ്ലോഇന്ത്യന്‍ പ്രതിനിധിയെ നാമനിര്‍ദേശം ചെയ്യരുതെന്ന കോടതി നിര്‍ദ്ദേശം ഏറെ ശ്രദ്ധേയമാണെന്നും സിങ്‌വി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."