HOME
DETAILS

ബാങ്ക് കൊള്ള സംഘത്തലവനെ പതിനാറു വര്‍ഷങ്ങള്‍ക്ക് ശേഷം വധശിക്ഷക്ക് വിധേയനാക്കി

  
backup
May 18 2018 | 12:05 PM

1481230651651-2

റിയാദ്: വര്‍ഷങ്ങള്‍ പഴക്കമുള്ള ബാങ്ക് കൊള്ളക്കേസിലെ സംഘത്തലവനെ സഊദിയില്‍ വധശിക്ഷക്ക് വിധേയനാക്കി. 16 വര്‍ഷം മുന്‍പ് നടന്ന കേസിലെ പ്രതികളിലെ സംഘത്തിന് നേതൃത്വം നല്‍കിയ സഊദി പൗരന്‍ ജമീല്‍ അസീരിയെയാണ് ബുധനാഴ്ച ജിദ്ദയില്‍ വധശിക്ഷക്ക് വിധേയനാക്കിയത്. ഏറെ നാളത്തെ വിചാരണക്കും അപ്പീലുകള്‍ക്കും ശേഷമാണ് സംഘത്തലവനെ വധശിക്ഷക്ക് വിധിച്ചതും മറ്റുള്ള മൂന്നു പേരെ 25 വര്‍ഷത്തെ തടവിന് വിധിച്ചതും. കേസിലെ മൂന്നു പേരും സഊദികളും ഒരാള്‍ വിദേശിയുമാണ്.

ബാങ്ക് കൊള്ളയടിക്കാനായി ഒരു സംഘത്തെ ഉണ്ടാക്കുകയും തുടര്‍ന്ന് രണ്ടു പ്രമുഖ ബാങ്കുകളുടെ ബ്രാഞ്ചുകള്‍ കൊള്ളയടിക്കുകയുമായിരുന്നു. ജിദ്ദയിലെ കിംഗ് ഫഹദ് റോഡിലെ അല്‍ രാജ്ഹി ബാങ്ക് ശാഖയില്‍ എത്തിയ സംഘം ഭീകരന്തരീക്ഷം സൃഷ്ടിച്ചു 85,000 സഊദി റിയാലും 4000 ഡോളറും അപഹരിച്ചു കാറില്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഏതാനും ആഴ്ചകള്‍ക്കു ശേഷം സമാനമായ രീതിയില്‍ അതിനടുത്തുള്ള സഊദി ഫ്രഞ്ച് ബാങ്ക് കൊള്ളയടിച്ച് 1,90,000 റിയാല്‍ അപഹരിച്ചതോടെയാണ് അന്വേഷണ സംഘം ഇവരെ കണ്ടെത്തിയത്.

ആദ്യഘട്ടത്തില്‍ ജിദ്ദ പീനല്‍ കോടതി സംഘത്തിലെ ഓരോരുത്തര്‍ക്കും വധശിക്ഷ വിധിച്ചു. എന്നാല്‍, അപ്പീലില്‍ സംഘത്തലവന് വധശിക്ഷയും അംഗങ്ങള്‍ക്ക് 25 വര്‍ഷത്തെ തടവുമാക്കി മാറ്റി. വീണ്ടും നല്‍കിയ അപ്പീലില്‍ സംഘത്തലവന് 25 വര്‍ഷ തടവും അംഗങ്ങള്‍ക്ക് 20 വര്‍ഷ തടവും വിധിച്ചു. മൂന്നാമതും അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് അപ്പീല്‍ കോടതിയിലേക്ക് കേസ് മാറ്റുകയും സംഘത്തലവന് വധശിക്ഷയും അംഗങ്ങള്‍ക്ക് 25 വര്‍ഷം തടവും വിധിച്ചു ഉത്തരവ് പൂര്‍ത്തിയാക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രം

Kerala
  •  a month ago
No Image

നവീന്‍ ബാബുവിന്റെ ഭാര്യയുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി 

Kerala
  •  a month ago
No Image

വ്യാജ പ്രചരണത്തിൽ വഞ്ചിതരാകരുത്; ഇന്ന് നടക്കുന്ന ആദർശ സമ്മേളനം വിജയിപ്പിക്കുക:  ജിഫ്രി  മുത്തുക്കോയ തങ്ങൾ 

organization
  •  a month ago
No Image

ഇസ്‌റാഈല്‍ സൈനികര്‍ക്ക് നേരെ വീണ്ടും ഹിസ്ബുല്ലയുടെ അറ്റാക്ക്;  ആറ് സൈനികര്‍ കൊല്ലപ്പെട്ടു

International
  •  a month ago
No Image

'സരിന്‍ പാലക്കാടിന്റെ മഹാഭാഗ്യം; ജനസേവനത്തിനായി ജോലി രാജിവച്ച ഉത്തമനായ ചെറുപ്പക്കാരന്‍'; പുകഴ്ത്തി ഇ.പി

Kerala
  •  a month ago
No Image

ആറാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളിലെ കിണറ്റില്‍ വീണു; ആശുപത്രിയില്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

മറക്കല്ലേ ഈ വര്‍ഷത്തെ അവസാന സൂപ്പര്‍ മൂണ്‍ നവംബര്‍ 16ന് 

Science
  •  a month ago
No Image

കഴിഞ്ഞ മാസം ഗസ്സയില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയത് 20 സന്നദ്ധ പ്രവര്‍ത്തകരെ 

International
  •  a month ago
No Image

കെ.കെ രത്‌നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; പി.പി ദിവ്യ വോട്ടു ചെയ്യാനെത്തിയില്ല

Kerala
  •  a month ago
No Image

സ്വപ്‌നയുടെ വ്യാജ ഡിഗ്രി കേസില്‍ വഴിത്തിരിവ്; കേസിലെ രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷിയായി

Kerala
  •  a month ago