കരിപ്പൂര്‍: സ്ഥലം ലഭ്യമാക്കാന്‍ കൂട്ടായി പരിശ്രമിക്കണമെന്ന് ഉമ്മന്‍ ചാണ്ടി
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് ആവശ്യമായ സ്ഥലം ലഭ്യമാക്കാന്‍ കൂട്ടായ പരിശ്രമം വേണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കരിപ്പൂരിന്റെ വികസനം സംസ്ഥാനത്തിന്റെ വികസനമാണ്. ഹജ്ജ് എംബാര്‍ക്കേഷന്‍ ഇത്തവണയും നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയത് ശരിയായില്ല. പുനരാരംഭിക്കണമെന്നും ഇതിന് കേന്ദ്രം അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോഴിക്കോട്ട് മലബാര്‍ ഡവലപ്‌മെന്റ് ഫോറം കരിപ്പൂര്‍ രക്ഷായജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിച്ച111 മണിക്കൂര്‍ രാപകല്‍ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കരിപ്പൂരില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പുനരാരംഭിക്കുക, വലിയ വിമാനങ്ങള്‍ ഇറക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. മലബാര്‍ ഡവലപ്‌മെന്റ് ഫോറം പ്രസിഡന്റ് കെ.എം ബഷീര്‍ അധ്യക്ഷത വഹിച്ചു. സംയുക്ത സമര സമിതി ചെയര്‍മാന്‍ എം.ജി.എസ് നാരായണന്‍, എം.കെ രാഘവന്‍ എം.പി, വി.ഡി സതീശന്‍ എം.എല്‍.എ, കോഴിക്കോട് രൂപതാ വികാരി ജനറല്‍ തോമസ് പനക്കല്‍, ശൈഖ് ശാഹിദ്, ഗ്രോ വാസു, ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദീഖ്, കെ.സി അബു തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."