HOME
DETAILS

പെരുകുന്ന വംശവെറി

  
backup
March 20 2017 | 21:03 PM

%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%b5%e0%b4%82%e0%b4%b6%e0%b4%b5%e0%b5%86%e0%b4%b1%e0%b4%bf

വംശീയ വെറി ലോകത്ത് വര്‍ധിക്കുകയാണ് എന്നതിന്റെ ഏറ്റവും അടുത്ത ഉദാഹരണമാണ് കഴിഞ്ഞദിവസം ആസ്‌ത്രേലിയിലെ വടക്കന്‍ മെല്‍ബണിലെ ഫോക്‌നര്‍ സെന്റ് മാത്യൂസ് പള്ളി വികാരിയായ കോഴിക്കോട് ആനക്കാംപൊയില്‍ കരിമ്പ് സ്വദേശി ഫാ.ടോമി മാത്യു കളത്തൂരിന് നേരെയുള്ള ആക്രമണം. കുര്‍ബാനയര്‍പ്പിക്കാന്‍ പള്ളിയില്‍ എത്തിയപ്പോഴാണ് ഇദ്ദേഹത്തിന്റെ കഴുത്തിന് കുത്തേറ്റത്. ഫോക്‌നറിലെ വില്യം സ്ട്രീറ്റിലുള്ള പള്ളിയില്‍ രാവിലെ 11 മണിയോടെ ഇറ്റാലിയന്‍ കുര്‍ബാനക്ക് എത്തിയപ്പോഴാണ് 74കാരനായ അക്രമി പാന്റ്‌സിന്റെ പോക്കറ്റില്‍ കരുതിയിരുന്ന കത്തിയെടുത്തു വൈദികനെ കുത്തിയത്. സഭാവസ്ത്രങ്ങള്‍ ധരിച്ചു പള്ളിക്കുള്ളിലേത്തിയ വൈദികനു നേരെയാണ് കിരാതമായ വംശീയ ആക്രമണം. കട്ടിയുള്ള സഭാവസ്ത്രങ്ങളും തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളും ഉണ്ടായിരുന്നതിനാലാണു ഫാദറിന്റെ ജീവന്‍ രക്ഷിക്കാനായത്.

ഇന്ത്യക്കാരന്‍ കുര്‍ബാന അര്‍പ്പിക്കണ്ട എന്ന് പറഞ്ഞാണ് വൈദികനു നേരേ ആക്രമണമുണ്ടായത് എന്നത് ഗൗരവത്തോടെ കാണേണ്ടതാണ്. കത്തിയുമായി എത്തിയ ആള്‍ ഇന്ത്യക്കാരനായ പാതിരി മുസ്്‌ലിമോ ഹിന്ദുവോ ആണ് എന്ന് പറഞ്ഞാണ് അക്രമിച്ചത് എന്നതും ചേര്‍ത്ത് വായിക്കേണ്ടതാണ്. ലോകവ്യാപകമായി ഇന്ത്യക്കാര്‍ക്ക് നേരെ വംശീയ ആക്രമണം പതിവായ സാഹചര്യത്തിലാണ് നടുക്കുന്ന സംഭവം.

ഇത്തരം അക്രമങ്ങള്‍ ആസ്‌ത്രേലിയയില്‍ സാമാന്യവത്കരിക്കപ്പെടാറാണ് പതിവ്. ഇന്ത്യന്‍ വംശജരായ വിദ്യാര്‍ഥികളും ജീവനക്കാരും ആക്രമണത്തിന് വിധേയരാകുന്നത് ആസത്രേലിയയില്‍ പുതിയതല്ല. പഞ്ചാബ് സ്വദേശി ലഖീന്ദര്‍ സിങും ഐ.ടി വിദഗ്ധ പ്രഭാഅരുണ്‍കുമാറും വംശീയ വെറിയുടെ ഇരകളായി ഏറെ നാള്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു.

ഇന്ത്യക്കാരായ വിദ്യാര്‍ഥികളെ തെരഞ്ഞ്പിടിച്ച് പീഡിപ്പിക്കുന്ന പ്രവണത വ്യാപിച്ചപ്പോള്‍ ആസ്‌ത്രേലിയന്‍ പൊലിസ് നല്‍കിയ നിര്‍ദേശം ലോകവ്യാപക പ്രതിഷേധങ്ങള്‍ക്ക് വരെ ഇടയാക്കിയിരുന്നു. വംശീയാക്രമണങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ഇന്ത്യക്കാര്‍ പാവപ്പെട്ടവരായി നടിയ്ക്കണമെന്ന് വിക്ടോറിയ പൊലിസിന്റെ നിര്‍ദേശമായിരുന്നു വിവാദമായത്. ഐ പാഡുകള്‍, വിലകൂടിയ വാച്ചുകള്‍, ആഭരണങ്ങള്‍ തുടങ്ങിയ ആഡംബര വസ്തുക്കളൊന്നും പുറത്തുകാണിക്കാതെ കഴിവതും ദരിദ്രരെപ്പോലെ നടിക്കണമെന്നായിരുന്നു സൈമണ്‍ ഓവര്‍ലന്‍ഡ് ഒരു അന്താരാഷ്ട്ര വിദ്യാര്‍ഥിസുരക്ഷാഫോറത്തില്‍ പറഞ്ഞത്. സുരക്ഷാപ്രശ്‌നമുള്ള സ്ഥലങ്ങളില്‍ അര്‍ധരാത്രി സഞ്ചരിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ സ്റ്റുഡന്റ് അസോസിയേഷന്‍ (ഫിസ) ഓവര്‍ലന്‍ഡിന്റെ പരാമര്‍ശത്തെ അപലപിച്ചു രംഗത്ത് എത്തിയിരുന്നു. കടുത്ത അസഹിഷ്ണുതയുടെ പ്രതീകങ്ങളായ മാറിയ വംശീയ വാദികള്‍ മാറുന്നുവെന്നാണ് ഇവയൊക്കെ നല്‍കുന്ന സൂചനകള്‍. ഇതര രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ തങ്ങളുടെ അടിമകളായി കഴിയണമെന്നാണ് പലരുടേയും ധാരണ.

അന്യരാജ്യക്കാര്‍ സാമാന്യം ഭേദപ്പെട്ട തൊഴിലിലോ സ്ഥാനങ്ങളിലോ എത്തുന്നത് അസഹിഷ്ണുതാ മനോഭാവം പെരുകാനിടയാക്കുന്നു. കടുത്ത മാനസിക രോഗനിലയിലേക്കാണ് ഇത്തരം സംഭവങ്ങള്‍ പരിണമിക്കുക.

ആസ്‌ത്രേലിയയില്‍ മാത്രമല്ല, ബ്രിട്ടനിലും അമേരിക്കയിലും മറ്റ് പാശ്ചാത്യന്‍ രാജ്യങ്ങളിലെല്ലാം വംശവെറി വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യക്കാരനായ എന്‍ജിനീയര്‍ ശ്രീനിവാസ് കുചിത്‌ബോല കൊലപ്പെട്ടത് ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേറ്റ ഉടനെ ആയിരുന്നു. അമേരിക്കയിലെ ഇന്ത്യന്‍ വംശജനായ വ്യവസായി ഹാര്‍നിഷ് പട്ടേലിനെ വീടിന് മുന്നില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയതും അമേരിക്കയിലെ ഇന്ത്യന്‍ വംശജരെ ഭീതിയിലാഴ്ത്തിയിരുന്നു. കൂടുതല്‍ താമസിയാതെ വാഷിങ്ടണ്‍ സംസ്ഥാനത്തെ കെന്റില്‍ ഇന്ത്യന്‍ വംശജനായ സിഖ് കാരന് വെടിയേറ്റതും വാര്‍ത്തയായി. നിന്റെ രാജ്യത്തേക്ക് തിരിച്ചു പോ എന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു അക്രമി വെടിവച്ചത്.

മതവിദ്വേഷത്തിന്റെ പേരില്‍ അക്രമം പെരുകുന്നത് വാര്‍ത്തയാകുന്നതിന് ഇടയില്‍ രാജ്യത്തിന്റെ പേരിലുള്ള അക്രമങ്ങള്‍ ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. വര്‍ഗീയതയ്ക്കും തീവ്രവാദത്തിനും മതത്തിന്റെ നിറം പകരുന്നവര്‍ അതിന്റെ അനന്തര ഫലം അന്വേഷിക്കാറില്ല. ഹൊവാര്‍ഡിനെ പോലുള്ള പ്രധാനമന്ത്രിയുടെ വംശീയ ദ്വേഷത്തിന്റെ ഫലമാണ് ആസ്‌ത്രേലിയ ഇന്നനുഭവിക്കുന്നത്. അനങ്ങിയാല്‍ മതവൈരം വിളമ്പുന്ന വര്‍ഗീയ ഫാസിസ്റ്റുകല്‍ക്കൊക്കെ അത് ഉത്തമ പാഠം തന്നെയാണ്. അധികാരക്കസേരയിലെത്തുന്നത് വരെ അത്തരം വിഷം വമിച്ചവര്‍ക്ക് അധികാരക്കസേരയിലമര്‍ന്ന് കഴിഞ്ഞാല്‍ നാട് നന്നാക്കണമെന്ന് തോന്നാറുണ്ട്. അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ട് പോകാറാണ് പതിവ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  4 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  5 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  5 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  5 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  5 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  6 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  6 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  6 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  6 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  6 hours ago