പുതിയ നയം മദ്യ ഉപഭോഗം വര്‍ധിക്കാന്‍ ഉതകുന്നതാകരുതെന്ന് ബി.ജെ.പി
തിരുവനന്തപുരം: ഇടതുമുന്നണി സര്‍ക്കാര്‍ രൂപപ്പെടുത്താന്‍ പോകുന്ന മദ്യനയം ഒരുതരത്തിലും കേരളത്തിന്റെ മദ്യഉപഭോഗം വര്‍ധിക്കാന്‍ ഉതകുന്നതാകരുതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു. യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനിയന്ത്രണം ഉപഭോഗത്തില്‍ ഒരു കുറവും വരുത്തിയിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബാറുകളിലെ വില്‍പനക്ക് പകരം സര്‍ക്കാര്‍ നേരിട്ട് മദ്യം നിര്‍ബാധം വില്‍ക്കുന്ന അവസ്ഥയാണുള്ളത്. ഘട്ടംഘട്ടമായുള്ള മദ്യനിരോധനത്തിന് പകരം മദ്യവര്‍ജനം എന്നതാണ് ഇടതുമുന്നണി പ്രഖ്യാപിച്ചത്. ആരെങ്കിലും സ്വയം മദ്യം വര്‍ജിക്കുമെന്ന് ഇപ്പോള്‍ കരുതാനാവില്ല.
അതുകൊണ്ടു തന്നെ മദ്യലഭ്യത കുറയ്ക്കാനും മദ്യപാനത്തില്‍ നിന്ന് ജനങ്ങളെ മോചിപ്പിക്കാനും ഉതകുന്ന നയമായിരിക്കണം സര്‍ക്കാര്‍ കൊണ്ടുവരേണ്ടത്. മദ്യലഭ്യത എളുപ്പമാക്കിയാല്‍ പൂര്‍ണ മദ്യനിരോധനം നടപ്പാക്കിയ തമിഴ്‌നാട്ടില്‍ നിന്ന് മദ്യപന്‍മാരുടെ കടന്നുകയറ്റം വര്‍ധിക്കും. അതുകൊണ്ട് തമിഴ്‌നാടിന്റെ ചുവടുപിടിച്ച് കേരളവും സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണമെന്നാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും കുമ്മനം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."