മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം വൈകുന്നു
തിരുവനന്തപുരം: ഭരണത്തിലേറി ഒരുമാസം പിന്നിട്ടിട്ടും സി.പി.എം മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം എങ്ങുമെത്തിയില്ല.
സെക്രട്ടേറിയറ്റിലെ ചില ഉദ്യോഗസ്ഥരും എം.എല്‍.എമാരായിരുന്നപ്പോള്‍ ഉണ്ടായിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീക്കുന്നത്. പേഴ്‌സണല്‍ സ്റ്റാഫുകളുടെ നിയമനത്തില്‍ സുതാര്യത വരുത്താനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശമാണ് കാര്യങ്ങള്‍ അവതാളത്തിലാക്കിയത്. 65 വയസ് കഴിഞ്ഞവരെ ഒഴിവാക്കണമെന്നും ബിരുദം അടിസ്ഥാനയോഗ്യതയുള്ളവരെ മാത്രം നിയമിച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു.
2,500ഓളം അപേക്ഷകളാണ് പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിനായി പര്‍ട്ടിക്ക് ലഭിച്ചിരിക്കുന്നത്. ഇതിന്റെ വിശദമായ പരിശോധന അതാത് ജില്ലാ കമ്മിറ്റികളില്‍ പുരോഗമിക്കുകയാണ്. ഇവര്‍ സമര്‍പ്പിക്കുന്ന പട്ടിക സംസ്ഥാന സെക്രട്ടേറിയറ്റ് ചുമതലപ്പെടുത്ത പ്രത്യേകസമിതി പരിശോധിച്ചശേഷമാകും നിയമനം നടത്തുക. പേഴ്‌സണല്‍ സ്റ്റാഫ് നിയമനം വൈകുന്നത് ഫയല്‍ നീക്കത്തെയും ദോഷകരമായി ബാധിച്ചിട്ടുണ്ട്. മന്ത്രിമാരുടെ ദൈനംദിന പരിപാടികള്‍, മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ എന്നിവ കൈകാര്യം ചെയ്യേണ്ട പേഴ്‌സണല്‍ സ്റ്റാഫുകളെ നിയമിക്കാന്‍ വൈകുന്നതില്‍ മന്ത്രിമാര്‍ക്കിടയിലും അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍, സി.പി.ഐ അടക്കമുള്ള മറ്റ് ഘടകകക്ഷികളിലെ മന്ത്രിമാര്‍ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."