HOME
DETAILS

നിയമയുദ്ധത്തില്‍ വിജയം കോണ്‍ഗ്രസിനൊപ്പം; നടന്നത് ശക്തമായ വാദപ്രതിവാദം

  
backup
May 18 2018 | 18:05 PM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%af%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%82-%e0%b4%95

 

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഒരുകക്ഷിക്കും കേവലഭൂരിക്ഷം ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് സംസ്ഥാനത്തു രൂപപ്പെട്ട നാടകീയതകള്‍ക്കിടെ ആദ്യ നിയമയുദ്ധത്തില്‍ വിജയം കോണ്‍ഗ്രസിനൊപ്പം. കോണ്‍ഗ്രസ് സഖ്യത്തിനു ഭൂരിപക്ഷം ഉണ്ടായിരിക്കെ ബി.ജെ.പിയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടിയില്‍ തുടക്കത്തില്‍ തന്നെ സംശയം പ്രകടിപ്പിച്ച കോടതി, കേസിന്റെ ഫലം എന്താവുമെന്ന സൂചന ആദ്യമേ തന്നിരുന്നു. ഇതോടെ ആത്മവിശ്വാസത്തോടെയാണ് കോണ്‍ഗ്രസിനു വേണ്ടി പാര്‍ട്ടി വക്താവ് അഭിഷേക് സിങ്‌വി വാദിച്ചത്. മുതിര്‍ന്ന അഭിഭാഷകനും മുന്‍ കേന്ദ്രമന്ത്രികൂടിയായ പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകന്‍ കപില്‍സിബല്‍ സമീപം ഉണ്ടായിരുന്നുവെങ്കിലും സിങ്‌വിയാണ് എതിര്‍നിരയെ നേരിട്ടത്. രേഖയില്‍ ജെ.ഡി.എസിന്റെ അഭിഭാഷകനായാണ് സിബല്‍ എത്തിയതെങ്കിലും ഒരുതവണ മാത്രമാണ് സിബല്‍ സംസാരിച്ചത്.
ഇന്നലെ തുടക്കത്തില്‍ ഏതുസമയത്തും ഭൂരിപക്ഷം തെളിയിക്കാന്‍ തയാറാണെന്ന നിലപാടാണ് ബി.ജെ.പി സ്വീകരിച്ചത്. വാദത്തിനിടെ ഇന്നു തന്നെ വിശ്വാസവോട്ട് തേടിക്കൂടേയെന്നു കോടതി വാക്കാല്‍ ചോദിക്കുകയുമുണ്ടായി. സര്‍ക്കാര്‍ രൂപീകരണം കണക്കുകളുടെ കളിയാണെന്നും ഭൂരിപക്ഷമുള്ളവരെയാണ് സര്‍ക്കാര്‍ രൂപീകരണത്തിനു ക്ഷണിക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു. ഒരുദിവസം മാത്രമെ ഭൂരിപക്ഷം തെളിയിക്കാന്‍ കോടതി നല്‍കൂവെന്ന സൂചനലഭിച്ചതോടെ നിലപാട് മാറ്റിയ ബി.ജെ.പി, ഏഴുദിവസമെങ്കിലും വേണമെന്ന് വാദിച്ചു. ഇത് കോടതി അംഗീകരിച്ചില്ല. ഇതോടെ തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെ ഇന്നു തന്നെ വിശ്വാസവോട്ടിനു തയാറാണെന്നു കോണ്‍ഗ്രസ് അറിയിച്ചു. ഇത് അംഗീകരിച്ചാണ് ഇന്ന് തന്നെ വിശ്വാസവോട്ട് തേടാന്‍ കോടതി ഉത്തരവിട്ടത്.
കോണ്‍ഗ്രസും ജെ.ഡി.എസും അടങ്ങുന്ന സഖ്യം ഭൂരിപക്ഷം അവകാശപ്പെട്ട് കത്ത് നല്‍കിയിരിക്കെ സ്വന്തമായി ഭൂരിപക്ഷമില്ലാത്ത ബി.ജെ.പിയെ ഗവര്‍ണര്‍ എന്തിനാണു ക്ഷണിച്ചതെന്ന് ജസ്റ്റിസ് സിക്രി ചോദിച്ചു. അത് ഗവര്‍ണറുടെ വിവേചനാധികാരം ആണെന്നായിരുന്നു രോഹ്തഗിയുടെ മറുപടി. ഭൂരിപക്ഷം അവകാശപ്പെട്ട് യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് നല്‍കിയ രണ്ടുകത്തുകളും ഇന്നലെ ഹാജരാക്കി. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഹാജരാക്കിയ കത്തിലെ ഉള്ളടക്കം രോഹ്തഗി കോടതിയില്‍ വായിച്ചു. ഇതിനു പിന്നാലെ കോണ്‍ഗ്രസും ജെ.ഡി.എസ്സും തങ്ങളെ പിന്തുണയ്ക്കുന്ന എം.എല്‍.എമാരുടെ പട്ടികയും സമര്‍പ്പിച്ചു. കോണ്‍ഗ്രസ് നല്‍കിയ കത്തില്‍ എല്ലാ എം.എല്‍.എമാരുടെയും ഒപ്പില്ലെന്ന് കര്‍ണാടക സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് 78 അംഗങ്ങളുടെ പേര് മാത്രമാണ് നല്‍കിയതെന്നും അംഗങ്ങള്‍ ഒപ്പിട്ട കത്ത് നല്‍കിയിട്ടില്ലെന്നും മേത്ത വാദിച്ചെങ്കിലും ഇക്കാര്യം കോടതി മുഖവിലക്കെടുത്തില്ല.
സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കൂടുതല്‍ സമയം വേണം, രഹസ്യബാലറ്റ് വേണം എന്നതുള്‍പ്പെടെയുള്ള ബി.ജെ.പിയുടെ ആവശ്യങ്ങള്‍ ഇന്നലെ കോടതി തള്ളിയപ്പോള്‍ വിശ്വാസവോട്ടെടുപ്പ് നടപടികള്‍ വീഡിയോയില്‍ പകര്‍ത്തണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം കോടതി നിരസിച്ചു. ഗവര്‍ണറുടെ അധികാരം സംബന്ധിച്ചു വേനലവധിക്കു ശേഷം വീണ്ടും വാദംകേള്‍ക്കുമെന്ന് കോടതി അറിയിച്ചു. അതിനു മുമ്പായി ഇരുകക്ഷികളും സത്യവാങ്മൂലം നല്‍കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  an hour ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  2 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  2 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  3 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  3 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  3 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  4 hours ago