പൊതുമാപ്പ് പ്രയോജനപ്പെടുത്താത്തവരെ കുറ്റവാളികളായി കണക്കാകുമെന്ന് ആഭ്യന്തര മന്ത്രാലയം
ജിദ്ദ: പൊതുമാപ്പ് പ്രയോജനപ്പെടുത്താത്തവരെ കുറ്റവാളികളായി കണക്കാക്കുമെന്ന് സഊദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. തൊഴില്‍ താമസ നിയമലംഘകരില്‍ പലരും രാജ്യത്തെ കുറ്റകൃത്യങ്ങളില്‍ എര്‍പ്പെടുന്നതായും ഇവരില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുകയും സുരക്ഷാ സംവിധാനത്തെ വെല്ലുവിളിക്കുകയും ചെയ്യുന്നവരുമുണ്ട്. മാര്‍ച്ച് 29ന് തുടങ്ങുന്ന നിയമ ലംഘകരില്ലാത്ത രാഷ്ട്രം പദ്ധതിയുടെ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് അനധികൃത താമസക്കാര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തണമെന്നു ജനറല്‍ മന്‍സൂര്‍ തുര്‍ക്കി ആഹ്വാനം ചെയ്തു.
സഊദിയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുകയും സുരക്ഷാ സംവിധാനത്തെ വെല്ലുവിളിക്കുകയും ചെയ്യുന്ന വിദേശികളില്‍ അധികവും തൊഴില്‍ താമസ നിയമ ലംഘകരാണെന്ന് ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക വക്താവ് ജനറല്‍ മന്‍സൂര്‍ തുര്‍ക്കി അഭിപ്രായപ്പെട്ടു. ഇവരില്‍ മയക്കു മരുന്നും ആയുധങ്ങളും കടത്തുന്നതും രാജ്യത്തിന്റെ പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരും ഉള്‍പ്പെടും. നിരോധിത വസ്തുക്കളും മയക്കുമരുന്നുകളും കടത്തുകയും വില്‍പന നടത്തുകയും ചെയ്യുന്ന നിരവധി പ്രതികള്‍ തൊഴില്‍ താമസ നിയമം ലംഘിച്ച് രാജ്യത്ത് തങ്ങുന്നവരാണെന്ന് ബോധ്യപ്പെട്ടതാണ്.
രാജ്യത്തേക്ക് നുഴഞ്ഞുകയറ്റം നടത്തുന്നവര്‍ തൊഴില്‍ തേടി വരുന്നവരല്ലെന്നും ആയുധങ്ങളും നിരോധിതവസ്തുക്കളും രാജ്യത്തേക്ക് കടത്തുവാനോ അത് ഉപയോഗിക്കുവാനോ ആണ് വരുന്നതെന്നും മന്‍സൂര്‍ തുര്‍ക്കി വ്യക്തമാക്കി.
പൊതുമാപ്പ് അതിന്റെ കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പ് പ്രയോജനപ്പെടുത്തണമെന്ന് നിയമ ലംഘകരോട് ജനറല്‍ മന്‍സൂര്‍ തുര്‍ക്കി ആഹ്വാനം ചെയ്തു. അല്ലാത്തവര്‍ക്കെതിരെ ശക്തമായ ശിക്ഷാ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."