HOME
DETAILS
MAL
ഏറ്റവുമധികം പ്രവാസി പണം എത്തുന്നത് ഇന്ത്യയില്‍
backup
May 18 2018 | 19:05 PM
ജിദ്ദ: ലോകത്ത് ഏറ്റവും കൂടുതല്‍ പ്രവാസി പണം എത്തുന്ന രാജ്യമെന്ന പദവി ഇന്ത്യക്ക്. പ്രവാസികളില്‍ നിന്ന് 69 ബില്യണ്‍ ഡോളറാണ് ഇന്ത്യക്ക് ഒരു വര്‍ഷം ലഭിക്കുന്നത്.
ചൈനയും (64 ബില്യണ്‍ ഡോളര്‍) ഫിലിപ്പൈന്‍സുമാണ് (33 ബില്യണ്‍ ഡോളര്‍)രണ്ടും മൂന്നും സ്ഥാനത്ത്. 2016 ല്‍ 573 ബില്യണ്‍ ഡോളര്‍ ആയിരുന്നത് 2017 ല്‍ 613 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.
2018 ല്‍ ഇന്ത്യയിലേക്ക് പണമയക്കുന്നതില്‍ 4.1 ശതമാനത്തിന്റെ വര്‍ധനവുണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആഗോള തലത്തിലും പ്രവാസി പണ വിനിമയത്തില്‍ 4.6 ശതമാനത്തിന്റെ വര്‍ധന ഉണ്ടാകുമെന്ന് ലോക ബാങ്ക് പറയുന്നു. യു.എ.ഇയില്‍ നിന്ന് വിദേശത്തേക്ക് പണമയയ്ക്കുന്നതില്‍ 35.2 ശതമാനവും ഇന്ത്യയിലേക്കാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."