ഇന്ത്യയെയും ജപ്പാനെയും ഒറ്റപ്പെടുത്താന്‍ ചൈനയുടെ നീക്കം
വാഷിങ്ടണ്‍: ഇന്ത്യയെയും ജപ്പാനെയും ഒറ്റപ്പെടുത്തി ഏഷ്യന്‍ വന്‍കരയില്‍ വാഴാന്‍ ചൈന നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. യു.എസ് രാഷ്ട്രീയ നയതന്ത്രജ്ഞന്‍ റിച്ചാര്‍ഡ് ഡി. ഫിഷറിന്റേതാണു വെളിപ്പെടുത്തല്‍. ഇന്ത്യന്‍ മഹാസമുദ്ര പ്രദേശങ്ങളുടെ നിയന്ത്രണം സ്വന്തമാക്കാനാണു ചൈനയുടെ നീക്കം. ചൈന തങ്ങളുടേതെന്ന് അവകാശപ്പെടുന്ന അയല്‍പ്രദേശമായ തായ്‌വാനെ ആണവ-സൈനിക താവളമാക്കാനും പദ്ധതിയുണ്ടെന്നും ഫിഷര്‍ പറഞ്ഞു. ഇതുവഴി ഇന്ത്യന്‍ സമുദ്ര മേഖലയിലും തര്‍ക്കപ്രദേശമായ തെക്കന്‍ ചൈനാ കടലിലും നിയന്ത്രണമുറപ്പിക്കാനാകുമെന്നാണ് ചൈന കണക്കുകൂട്ടുന്നത്.
ഇന്റര്‍നാഷനല്‍ അസെസ്‌മെന്റ് ആന്‍ഡ് സ്ട്രാറ്റജി സെന്റര്‍ അംഗം കൂടിയായ ഫിഷര്‍ യു.എസ് സെനറ്റ് അംഗങ്ങളോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചൈനയുടെ ആയുധ ആധുനികവല്‍ക്കരണത്തെ കുറിച്ച് അടക്കം അക്കാദമിക പഠനങ്ങള്‍ പ്രസിദ്ധീകരിച്ച വ്യക്തി കൂടിയാണ് റിച്ചാര്‍ഡ് ഫിഷര്‍. ദീര്‍ഘകാലത്തേക്കുള്ള പദ്ധതി തയാറാക്കിയ ചൈനയുടെ ആത്യന്തിക ലക്ഷ്യം ഇന്ത്യയെയും ജപ്പാനെയും ഒതുക്കിനിര്‍ത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.
''അടുത്തിടെയായി ശ്രീലങ്കയില്‍ സുപ്രധാനമായൊരു തുറമുഖം ചൈന ദീര്‍ഘകാലാടിസ്ഥാനത്തില്‍ പാട്ടത്തിനെടുത്തിരുന്നു. ജിബൂട്ടിയിലും ഇതേ നീക്കം അവര്‍ നടത്തുന്നുണ്ട്. അവിടത്തെ യു.എസ് സൈന്യത്തിന്റെ സാന്നിധ്യം കുറയ്ക്കുകയും ചൈന ലക്ഷ്യമിടുന്നുണ്ട്. തെക്കന്‍ ചൈനാ കടലിലിനുമേലുള്ള നിയന്ത്രണം സ്വന്തമാക്കി ജപ്പാനെയും ഇന്ത്യന്‍ സമുദ്രത്തിലേക്ക് അധികാരം വ്യാപിപ്പിച്ച് ഇന്ത്യയെയും ഒറ്റപ്പെടുത്താനാണ് അവര്‍ ശ്രമിക്കുന്നത്. ലാറ്റിനമേരിക്കയിലും സൈനിക സാന്നിധ്യം സാധ്യമാക്കാനുള്ള ഏത് അവസരവും അവര്‍ ഉപയോഗപ്പെടുത്തും.''-റിച്ചാര്‍ഡ് ഫിഷര്‍ സൂചിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."