ആരോഗ്യരംഗത്തെ ദുഷ്പ്രവണതകളെ ജനങ്ങളെ അണിനിരത്തി നേരിടും: വി.എസ് സുനില്‍കുമാര്‍
വടക്കാഞ്ചേരി : ആരോഗ്യമേഖലയിലെ ദുഷ്പ്രവണതകളെ ജനങ്ങളെ അണിനിരത്തി നേരിടുമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍. മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളജില്‍ എച്ച്.എല്‍.എല്‍ ഫാര്‍മസി ആന്റ് സര്ജിക്കല്സിന്റേയും ഒപ്റ്റിക്കല്സിന്റേയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യമേഖലയില്‍ വന്‍ കുതിച്ച് ചാട്ടം നടക്കുമ്പോഴും സാധാരണക്കാരന് അതിന്റെ നേട്ടങ്ങള്‍ നിഷേധിയ്ക്കപ്പെടുകയാണ്. ഈ മേഖല കച്ചവടവല്ക്കരിയ്ക്കപ്പെടുന്ന അവസ്ഥാവിശേഷമുണ്ട്.
ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് വലിയ ചൂഷണം നടന്ന് കൊണ്ടിരിയ്ക്കുകയാണ്. ഇത് ഇല്ലാതാക്കാന്‍ കൂട്ടായ ശ്രമം ഉണ്ടാകണം. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുളങ്കുന്നത്ത് കാവ് മെഡിയ്ക്കല്‍ കോളജിന്റെ സമഗ്ര വികസനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. അനില്‍ അക്കര എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷനായി.
അവണൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് വിജയ ബാബുരാജ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുരേഷ് ബാബു, പഞ്ചായത്ത് മെമ്പര്‍ റിമ ബൈജു, മെഡിയ്ക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ എം.കെ അജയകുമാര്‍, സി.പി മുരളി, എച്ച്.എല്‍.എല്‍ ഡയറക്ടര്‍ ഡോ. ബാബു തോമാസ്, ഇ.എ സുബ്രഹ്മണ്യന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."