ഹാരി-മെഗാന് മെര്‍ക്കല്‍ വിവാഹം ഇന്ന്
ലണ്ടന്‍: ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ ബ്രിട്ടീഷ് രാജകുമാരന് ഹാരി ഇന്ന് അമേരിക്കന്‍ നടി മെഗാന് മെര്‍ക്കലിന് മിന്നുകെട്ടും. ഇംഗ്ലണ്ടിലെ വിന്ഡ്സോര് കാസലിലെ സെയിന്റ് ജോര്‍ജ് ചാപ്പലില്‍ വച്ചാണ് വിവാഹ ചടങ്ങ് നടക്കുന്നത്. കഴിഞ്ഞ നവംബര്‍ 27നാണ് ഹാരി-മെര്‍ക്കല്‍ വിവാഹം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഉച്ചയോടെ ചടങ്ങുകള്‍ ആരംഭിക്കും. കേംബ്രിജ് പ്രഭു വില്യം രാജകുമാരന് ഹാരിയുടെ ഉറ്റതോഴനായി ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്. 600 പേരെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുള്ളത്. ഉച്ചയ്ക്ക് ഒരു മണിയോടെ കര്‍മങ്ങള്‍ പൂര്‍ത്തിയാകും. തുടര്‍ന്ന് ഹാരിയും മെര്‍ക്കലും കുതിരരഥമേറി വിന്ഡ്സോര് ചുറ്റിക്കാണും. ഇവിടെ ജനങ്ങള്‍ക്ക് നവദമ്പതികളെ കാണാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ദമ്പതികളുടെ വരവ് കാണാനായി മാത്രം 2,640ഓളം പേരെ വിന്ഡ്സോര് കാസലിലേക്കു പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്.
ഇതിനു ശേഷം സെയിന്റ് ജോര്‍ജ് ഹാളില്‍ വിവാഹസല്‍ക്കാരം ആരംഭിക്കും. വൈകിട്ട് ദമ്പതികള്‍ക്കും ഉറ്റ സുഹൃത്തുക്കള്‍ക്കുമായി വെയില്‍സ് രാജകുമാരന് ഒരുക്കിയ സ്വകാര്യ വിരുന്നുമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."