വാടാനപള്ളി ഗ്രാമപഞ്ചായത്ത് ബജറ്റ്: സൗന്ദര്യവത്കരണത്തിന് 65 ലക്ഷം
വാടാനപ്പള്ളി: വാടാനപ്പള്ളിയുടെ സൗന്ദര്യ വത്ക്കരണത്തിനായി 65 ലക്ഷം. പകല്‍വീടും വാടാനപ്പള്ളി ഗ്രാമ പഞ്ചായത്തിലെ 2017-18 വര്‍ഷത്തെ വാര്‍ഷിക ബഡ്ജറ്റ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷെക്കീല ഉസ്മാന്‍ അവതരിപ്പിച്ചു. ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസത്തിനും സംരക്ഷണത്തിനുമായി ബഡ്‌സ് സ്‌കൂള്‍
ആരംഭിക്കാനുള്ള പദ്ധതി രൂപീകരിക്കാനും അംഗപരിമിതര്‍ ആശ്രയ ഗുണഭോക്താക്കള്‍ എന്നിവരുടെ പുനരധിവാസത്തിനും ഭിന്നശേഷിക്കാരുടെ സ്‌കോളര്‍ഷിപ്പിനും തുക മാറ്റിവെച്ചിട്ടുണ്ട്. വാടാനപ്പള്ളിയുടെ കുടിവെള്ള ക്ഷാമം ഘട്ടം ഘട്ടമായി പരിഹരിക്കുന്നതിനായി ഉപ്പുപടന്ന
കുടിവെള്ള പദ്ധതി ആരംഭിക്കും. വയോജനങ്ങളുടെ പുനരധിവാസത്തിനായി 'പകല്‍വീട്'ആരംഭിക്കും. സമ്മിശ്രകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ജൈവവളം, നടീല്‍വസ്തുക്കള്‍ എന്നിവ വിതരണം ചെയ്യുന്നതിനുവേണ്ടി 50 ലക്ഷം രൂപയാണ് അടങ്കല്‍ തുകയായി മാറ്റിവെച്ചിട്ടുള്ളത്. മൃഗസംസരക്ഷണം, മത്സ്യബന്ധനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയുള്ള പദ്ധതികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ ക്ഷേമപെന്‍ഷനുകള്‍, വനിത, ശിശു വികസനം, അംഗന്‍വാടി എന്നിവയ്ക്കായി തുക വകയിരുത്തിയിട്ടുണ്ട്. പട്ടികജാതി വിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും പദ്ധതികള്‍, പെണ്‍കുട്ടികളുടെ വിവാഹധനസഹായം, യുവജനക്ഷേമം ഉറപ്പുവരുത്തുന്നതിയാനായി പദ്ധതികള്‍,
വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഒരു കേളനി (നടുവില്‍ക്കര പൗര്‍ണ്ണമി കേളനി) മാതൃകാ കോളനിയായി ഉയര്‍ത്തുന്നതിനും സ്ഥലമെടുത്ത് സാസ്‌ക്കാരിക സമുച്ചയം നിര്‍മ്മിക്കുന്നതിനും റോഡുകള്‍ പുതുക്കിപണിയുന്നതിനും പുതിയ റോഡുകള്‍ നിര്‍മ്മിക്കുന്നതിനുമായി തുക വകയിരുത്തിയിട്ടുണ്ട്. സ്ട്രീറ്റ് ലൈറ്റുകളുടെ എല്‍.ഇ.ഡി വല്‍ക്കരണം രണ്ടാം ഘട്ടം പ്രവര്‍ത്തനമാരംഭിക്കും.
വാടാനപ്പള്ളിയെ പ്ലാസിറ്റിക്ക്, മാലിന്യ വിമുക്തമാക്കുന്നതിനുവേണ്ടി അജൈവ മാലിന്യം സംസ്‌ക്കരിച്ച് ടാറിംഗ് പ്രവര്‍ത്തികള്‍ക്ക് ഉപയോഗപ്പെടുത്തുന്ന പദ്ധതി വിപുലീകരിക്കും.
50 മൈക്രോണിനു താഴെയുള്ള പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളുടെ വില്‍പ്പന നിരോധനം കര്‍ശനമാക്കും. ആധുനിക അറവുശാല, ബസ് സ്റ്റാന്റ്, മാര്‍ക്കറ്റ് എന്നിവ ആരംഭിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."