പുത്തന്‍ചിറ പഞ്ചായത്ത് പ്രസിഡന്റിനുള്ള പിന്തുണ യു.ഡി.എഫ് പിന്‍വലിച്ചു അധ്യക്ഷനായി. എം.പി സോണി, റോമി ബേബി, പോള്‍ പ്രസംഗിച്ചു.
പുത്തന്‍ചിറ: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുജിത് ലാലിനുള്ള പിന്തുണ യു.ഡി.എഫ് പിന്‍വലിച്ചു. കെ.വി സുജിത് ലാല്‍ രാജിവെക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. ഡി.സിസി. നിര്‍ദേശ പ്രകാരം ജില്ലാ ജനറല്‍ സെക്രട്ടറി ടി.എം നാസറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ഗ്രാമ പഞ്ചായത്തിലെ പിണ്ടാണിയില്‍ കഴിഞ്ഞ മാസം നടന്ന ഉപതെരഞ്ഞെടുപ്പില്‍ തന്നെ പ്രസിഡന്റാക്കിയ ഐക്യ ജനാദിപത്യ മുന്നണിയുടെ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തുന്നതിന് വേണ്ടി രാഷ്ട്രീയ ധാര്‍മിക മൂല്ല്യങ്ങള്‍ ബലികഴിച്ചു കൊണ്ട് പ്രവര്‍ത്തിച്ചു എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് യോഗം ഐക്യകണ്ഠേന പിന്തുണ പിന് വലിക്കാന്‍ തീരുമാനമെടുത്തത്. യു.ഡി.ഫിന്റെ പിന്തുണ പിന്‍വലിച്ചതിന്റെ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്നും കെ.വി സുജിത് ലാല്‍ രാജിവെക്കണമെന്നും യോഗം ഐക്യകണ്ഠേന ആവശ്വപ്പെട്ടു. യോഗത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.ഐ നജീബ്. യു.ഡി.എഫ് മണ്ഡലം ചെയര്മാന് വി.എ നദീര്‍, കണ്‍വീനര്‍മാരായ പി.ഐ നിസാര്‍, പി.സി ബാബു, പുത്തന്‍ചിറ മണ്ഡലം കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗങ്ങളായ മാനാത്ത് രാജേന്ദ്രന്, ടി.ജി രാജന്, ആന്റണി പയ്യപ്പിള്ളി, ടി. പ്രവീണ്‍, ടി.എസ് ഷാജി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വാസന്തി സുബ്രഹ്മണ്യന്, ഷൈല പ്രകാശന്, റിഫായ അക്തര്‍, എം.കെ കാഞ്ചന എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."