ഡാമുകളില്‍ നിന്ന് സോളാര്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശ്രമിക്കും: എം.എം മണി
മണലൂര്‍: കേരളത്തിലെ ഡാമുകളില്‍ ആധുനീക സാങ്കേതിക വിദ്യ ഉപയോഗിച്ച് സോളാര്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനെ കുറിച്ച് ഗൗരവമായി ആലോചിക്കുന്നതായി ഊര്‍ജ്ജ വകുപ്പ് മന്ത്രി എം എം മണി.
ജലവൈദ്യുതിയുല്‍പാദനം ചിലവ് കുറഞ്ഞതാകയാല്‍ ചെറിയ വിലക്ക് ഉപഭോക്താവിന് നല്‍കാന്‍ സര്‍ക്കാറിന് കഴിയുന്നു. മറ്റ് രീതിയിലുള്ള വൈദ്യുതിയുല്‍പ്പാദനം ഭാരിച്ച ചിലവ് വരുമെന്നതിനാല്‍ ഒരു യൂണിറ്റ് ആറ് രൂപ എന്ന നിലയിലേക്ക് കാര്യങ്ങള്‍ കൈവിട്ട് പോകും.
ഇത്തരം സാഹചര്യങ്ങള്‍ മനസിലാക്കി അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയില്‍ സമവായത്തിലെത്താന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.
നടന്‍ ശ്രീനിവാസന് സോളാറിനോടാണ് താല്‍പര്യം. സിനിമ നടനായതുകൊണ്ട് അദ്ദേഹത്തിന്റെ കയ്യില്‍ പണം കാണും. എന്നാല്‍ സാധാരണക്കാരന്റെ കയ്യില്‍ കാശില്ല.
അതുകൊണ്ട് അവന് കുറഞ്ഞ ചിലവില്‍ വൈദ്യുതി കിട്ടണം. അത് വേണമെങ്കില്‍ ജലവൈദ്യുതി പദ്ധതികള്‍ വരണമെന്നും അതിരപ്പിള്ളി പദ്ധതിയെ പിന്തുണച്ച് മന്ത്രി വ്യക്തമാക്കി. മുരളി പെരുനെല്ലി എം.എല്‍.എ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."