HOME
DETAILS
MAL
നല്ല അച്ഛന് ജനിച്ചുവെന്ന അഹങ്കാരം എന്നുമുണ്ടാകുമെന്ന് ഷിബു ബേബിജോണ്‍
backup
June 27 2016 | 06:06 AM
അതിരപ്പിള്ളി: താന്‍ അഹങ്കാരിയാണെന്ന ഗണേഷ്കുമാര് എം.എല്‍.എയുടെ ആരോപണം ശരിയാണെന്ന് മുന്‍മന്ത്രി ഷിബു ബേബിജോണ്‍. നല്ല അച്ഛന് ജനിച്ചുവെന്ന അഹങ്കാരം എന്നുമുണ്ടാകും. എന്റെ അച്ഛന് അഴിമതിക്ക് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടന്നിട്ടില്ല.
സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്താണ് ജയിലില്‍കിടന്നത്. അതിനാല്‍ എനിക്ക് ലജ്ജിക്കേണ്ട കാര്യമില്ല. യു.ഡി.എഫ് സര്‍ക്കാരില്‍ ടീം സോളാറിനെ സഹായിച്ചത് ഗണേഷ്കുമാര് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ഷിബു പണമിറക്കിയെന്ന് ഗണേഷ് കുമാര്‍ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ഷിബു ബേബിജോണിനു തന്നോടു വ്യക്തിവിരോധമുണ്ട്. അഹങ്കാരവും അഴിമതിയുമാണ് ചവറയിലെ പരാജയത്തിനു കാരണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."