സ്ത്രീ വിദ്യാഭ്യാസത്തില്‍ നവചരിതമെഴുതാന്‍ വഫിയ്യ കാംപസ് വരുന്നു
വളാഞ്ചേരി: സമസ്തയുടെ സ്ഥാപക നേതാവും പ്രമുഖപണ്ഡിതനുമായിരുന്ന പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാരുടെ ജന്മനാട്ടില്‍ വഫിയ്യ കാംപസ് വരുന്നു. 'ജംഇയ്യത്തുസ്സഖാഫത്തില്‍ ഇസ്‌ലാമിയ്യ' സൗജന്യമായി കൈമാറിയ പാങ്ങിലെ 10 ഏക്കറിലധികം വരുന്ന സ്ഥലത്താണ് കാംപസ് സ്ഥാപിക്കുന്നത്.
കാളികാവ് വാഫി കാംപസിനു പിന്നാലെ മലപ്പുറത്ത് വഫിയ്യക്കും ഇതോടെ സ്വന്തം കാംപസ് വരികയാണ്. ഇവിടെ സ്ത്രീ വിദ്യാഭ്യാസത്തിന് വിപുലമായ പദ്ധതികള്‍ ആസൂത്രണം ചെയ്യും. പി.ജി ഫാക്കല്‍റ്റികള്‍, ഭരണ കാര്യാലയം, ഓഡിറ്റോറിയം, ക്യാംപ് സെന്റര്‍, വിശാലമായ ലൈബ്രറി, ഫിനിഷിങ് സ്‌ക്കൂള്‍, പ്രിന്റളങ്ങ് സംവിധാനങ്ങള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ പാങ്ങ് ഐ.ടിസി പള്ളിയില്‍ ചേര്‍ന്ന സി.ഐ.സി സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. കാംപസിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. നിലവിലുള്ള കെട്ടിടങ്ങള്‍ പുനരുദ്ധരിച്ച് ഈ അധ്യയന വര്‍ഷം തന്നെ പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാരുടെ പേരില്‍ പി.ജി ഫാക്കല്‍റ്റികള്‍ ആരംഭിക്കും.
വളാഞ്ചേരി മര്‍ക്കസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോ ഓര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജസ് (സി.ഐ.സി) ആണ് വാഫി, വഫിയ്യ കോഴ്‌സുകള്‍ ആവിഷ്‌കരിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റീസ് ലീഗ് എക്‌സിക്യൂട്ടീവ് അംഗത്വവും കടഛ അംഗീകാരവുമുള്ള സി.ഐ.സി. ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റി ഉള്‍പ്പെടെ 10 ലോകോത്തര വിദ്യാപീഠങ്ങളുമായി അക്കാദമിക് സഹകരണ ധാരണ ഒപ്പുവച്ചിട്ടുണ്ട്. നിലവില്‍ സി.ഐ.സിയോട് 81 കോളജുകള്‍ അഫ്‌ലിയേറ്റ് ചെയ്തിട്ടുണ്ട്. എസ്.എസ്.എല്‍.സി തുടര്‍പഠന യോഗ്യതയുള്ള ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വാഫി, വഫിയ്യ കോഴ്‌സുകള്‍ക്ക് പരിഗണിച്ചു വരുന്നു. 6,000 ത്തിലേറെ പേര്‍ അപേക്ഷിച്ച ഈ വര്‍ഷത്തെ പ്രവേശന പരീക്ഷയുടെ ഫലം മെയ് 22(വാഫി), 24(വഫിയ്യ) തിയതികളില്‍ ംംം.ംമള്യീിഹശില.രീാ ല്‍ പ്രസിദ്ധീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."