പ്രവാസികള്‍ക്കായി ഇന്‍ഷുറന്‍സ് പദ്ധതി ആവിഷ്‌കരിക്കണം
തിരൂരങ്ങാടി: ഗള്‍ഫുനാടുകളിലെ സ്വദേശിവല്‍ക്കരണവും തൊഴില്‍ രാഹിത്യവും പ്രവാസികള്‍ക്ക് കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയാണ് വരുത്തുന്നതെന്നും ഇവര്‍ക്കായി ഇന്‍ഷുറന്‍സ് അടക്കമുള്ള ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും കേരള പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.പഞ്ചായത്ത്, മണ്ഡലം കമ്മിറ്റികള്‍ ജൂലായ് 15നകവും ജില്ലാ കമ്മിറ്റികള്‍ ജൂലായ് 30നകവും സംസ്ഥാന കമ്മിറ്റി ഓഗസ്റ്റിനും നിലവില്‍ വരും.
ഖാഇദേ മില്ലത്ത് ഭവനില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് എസ്.വി. അബ്ദുല്ല അധ്യക്ഷനായി.
മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. പി.എം.എ സലാം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഹനീഫ മൂന്നിയൂര്‍, ട്രഷറര്‍ കാപ്പില്‍ മുഹമ്മദ് പാഷ, പി.എം.കെ കാഞ്ഞിയൂര്‍, കെ.സി. അഹമ്മദ്,എം.എസ്. അലവി, എപി.ഉമ്മര്‍, നല്ലനാട് ഷാജഹാന്‍, ടി.എച്ച് കുഞ്ഞാലി ഹാജി, ഖാദര്‍ ഹാജി ചെങ്ങള, മുഹസിന്‍ എം. ബ്രൈറ്റ്, അബ്ദുല്‍ ഖാദര്‍ മടക്കിമല, സിയാദ് ഷാനൂര്‍, ഉമയനെല്ലൂര്‍ ശിഹാബുദ്ദീന്‍, പി. ഇബ്‌റാഹിം ഹാജി, പി.എം. ബാവ, ഹുസൈന്‍ കമ്മന, കെ.എം. ഹനീഫ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."