HOME
DETAILS
MAL
കഞ്ചിക്കോട്ടെ പെപ്സി പ്ലാന്റിലേക്ക് മാര്‍ച്ച് 25ന്
backup
March 21 2017 | 03:03 AM
പാലക്കാട്: കഞ്ചിക്കോട്ടെ പെപ്സിയുടെ ജലചൂക്ഷണം തടയണമെന്നും, കമ്പനി എന്നേക്കുമായി അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ടു. യുവജനതാദള്‍ (യു)സംസ്ഥാന കമ്മിറ്റി ശക്തമായ സമരപരിപടികള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് സലീം മടവൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സമരത്തിന്റെ ഭാഗമായി 25ന് രാവിലെ പത്തരയ്ക്ക് കഞ്ചിക്കോട്ടെ പെപ്സി പ്ലാന്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും.
പ്ലാച്ചിമട ഹൈ പവര്‍ കമ്മിറ്റിഅംഗം. ഡോ.എസ് ഫൈസി ഉദ്ഘാടനം ചെയ്യും. വാഴച്ചാല്‍ വനസംരക്ഷണ സമിതി അംഗം ഗീതവാഴച്ചാല് പങ്കെടുക്കും.
സി.പി.എം ഭരിക്കുന്ന പുതുശേരി പഞ്ചായത്ത് ഭരണ സമിതി പെപ്സിക്ക് ഒത്താശ ചെയ്യുകയാണ്.
മാത്രമല്ല ഇപ്പോള്‍ സി.പി.എം നേതാക്കളും, ഡി.വൈ.എഫ്.ഐയും പെപ്സിക്കെതിരേ നടത്തുന്ന സമരം ജനങ്ങളെ പറ്റിക്കനാണെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."