പഞ്ചായത്ത് മെമ്പര്‍ ആരീഫ് ഫുട്ബോള്‍ ഗ്രൗണ്ടില്‍ തിരക്കിലാണ്
ആനക്കര: ആനക്കര പഞ്ചായത്തിലെ ആറാം വാര്‍ഡ് മെമ്പര്‍ ആരീഫ് നാലകത്ത് തിരക്കിലാണ്. ഫുട്ബോള്‍ ഗ്രൗണ്ടി ഗ്രൗണ്ടില്‍ കളിക്കാരെ നിയന്ത്രിക്കുകയാണ്. മാര്‍ച്ച് തുടങ്ങിയതു മുതല്‍ വളളുവനാട്ടില്‍ കാല്‍പ്പന്തുകളി തുടങ്ങിയതാണ് തിരക്കേറാന്‍ കാരണമായത്. മെമ്പര്‍ എന്നതിലുപരി നല്ലൊരു ഫുട്ബോളറും റഫറിയുമാണ്.
വര്‍ഷങ്ങളായി ഫുട്ബോള്‍ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ആരീഫ് നാട്ടുകാരെ സേവിക്കുന്നതിന് പുറമെ ഈ മേഖലയിലെ ഫുട്ബോള്‍ വളര്‍ച്ചയ്ക്കു വേണ്ടിയും രംഗത്തുണ്ട്.
കൂടല്ലൂര്‍ നാലകത്ത് അബ്ദുള്‍ മജീദ് ഫാത്തിമകുട്ടി ദമ്പതികളുടെ മകനാണ്. ആനക്കരയില്‍ നടക്കുന്ന രാത്രികാല സെവന്‍സ് ഫുട്ബോള്‍ മത്സരം നിയന്ത്രിക്കുന്നത് ആരീഫാണ്. അഞ്ചാം ക്ലാസ് മുതല്‍ ഫുട്ബോള്‍ കളിച്ചു തുടങ്ങിയത് ആരീഫ് പിന്നീട് ഇതില്‍ നിന്ന് മാറി നിന്നിട്ടില്ല.
കുമരനല്ലൂര്‍ സന്തോഷ് ക്ലബ്ബിന് വേണ്ടി നാലു വര്‍ഷം ജില്ലാ ലീഗിലും കോഴിക്കോട് ജില്ലാ ലീഗില്‍ മൂന്ന് വര്‍ഷവും കളിച്ചു. കൂടല്ലൂര്‍ ഫിഫ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ കളിക്കാരന് കൂടിയായിരുന്നു.
ആനക്കര മണ്ഡലം യൂത്ത് കോണ്‍ഗ്രസിന്റെ പ്രസിഡന്റായ ആരീഫ് ഈ മേഖലയില്‍ കോണ്ഡഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു സമരങ്ങളിലും മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ മെമ്പര്‍ മാത്രമല്ല സജീവ രാഷ്ട്രീയത്തിലും പ്രവര്‍ത്തിക്കുന്നു.
കോണ്‍ഗ്രസ് രാഷ്ട്രീയത്തിലാണങ്കിലും രാഷ്ട്രീയം രാഷ്ട്രീയമായി കാണാനും വാര്‍ഡിന്റെ വികസനത്തില്‍ രാഷ്ട്രിയം മാറ്റിവെച്ച് ഈ യുവ മെമ്പര്‍ രംഗത്തുണ്ട്. ഭാര്യ: ആസിബ. മക്കള്‍: ഹാമിദ് സിനാന്, അഹിയദ് സിയാനി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."