ഖാസി കേസ്: പ്രാഥമികാന്വേഷണ ഉദ്യോഗസ്ഥരെ നുണപരിശോധനക്ക് വിധേയമാക്കണം: ഓണമ്പിള്ളി മുഹമ്മദ് ഫൈസി
കാസര്‍കോട്: പ്രമുഖ മതപണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന സി.എം അബ്ദുല്ല മൗലവിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്ന പ്രാഥമികാന്വേഷണ പൊലിസ് ഉദ്യോഗസ്ഥരെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഓണമ്പിള്ളി മുഹമ്മദ് ഫൈസി പറഞ്ഞു.
അബ്ദുല്ല മൗലവിയുടെ കുടുംബവും ആക്ഷന്‍ കമ്മിറ്റിയും സംയുക്തമായി നടത്തുന്ന അനിശ്ചിതകാല സമരം ഇന്നലെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലിസ് ഉദ്യോഗസ്ഥര്‍ കൊലപാതകത്തെ നിസാരവല്‍ക്കരിക്കുകയും പ്രാഥമിക തെളിവുകള്‍പോലും ശേഖരിക്കാതെ മറ്റൊരു ദിശയിലേക്ക് കേസ് തിരിച്ചുവിടാന്‍ ശ്രമിക്കുകയുമായിരുന്നു. ഈ സാഹചര്യത്തില്‍ പ്രാഥമികാന്വേഷണ ഉദ്യോഗസ്ഥരെ നുണപരിശോധനക്ക് വിധേയമാക്കിയാല്‍ സത്യാവസ്ഥ എളുപ്പത്തില്‍ പുറത്തു കൊണ്ടു വരാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷനായി. ഇബ്‌റാഹീം ഫൈസി ജെഡിയാര്‍, അബൂബക്കര്‍ സാലൂദ് നിസാമി, താജുദ്ദീര്‍ ദാരിമി പടന്ന, ഹാരിസ് ദാരിമി, അയ്യൂബ് ഹാജി, സിദ്ദീഖ്, സലീം ദേളി, ഹുസൈന്‍ റഹ്മാനി ഖാസിയാറകം, സന്തോഷ് നഗര്‍, മെഹ്‌റുബ്, നിസാര്‍ ഫൈസി, ഐ.കെ അഷ്‌റഫ്, റസാഖ് മുസ്‌ലിയാര്‍, അബ്ദുല്‍ ഖാദര്‍ സഅദി ഖാസിയാറകം, അബ്ദുറഹ്മാന്‍ തുരുത്തി, സദ്ദീഖ് നദവി, ഇബറാഹീം വലിയവളപ്പ്, ഇബ്‌റാഹീം കുന്നില്‍, മൂസ മൂലയില്‍, ഇര്‍ഷാദ് കുണ്ടടുക്കം, സി.ടി റിയാസ്, എന്‍.എ ത്വാഹിര്‍ നായന്മാറമൂല, പി.ടി.എ റഹ്മാന്‍, റസാഖ് പൈക്ക, സി.ബി ലത്തീഫ്, ഷൗക്കത്ത് പടുവടുക്കം, സ്വാലിഹ് മുസ്‌ലിയാര്‍, അഷ്‌റഫ് മുക്കുന്നോത്ത്, ഹമീദ് കേളോട്ട്, ഇര്‍ഷാദ് ഹുദവി, സുഹൈര്‍ അസ്ഹരി, ഹാരിസ്, ബുര്‍ഹാനുദ്ദീന്‍ ദാരിമി, മുഹമ്മദ് കുഞ്ഞി കുന്നരിയ്യത്ത്, റഊഫ് ഉദുമ, മുനീര്‍ സി.എ, മുഹമ്മദ് സാലിം സംസാരിച്ചു.
സി.ടി അഹമ്മദലി, ഉദുമ ജമാഅത്ത് കമ്മിറ്റി, മണ്ണംകുഴി നേര്‍വഴി ഇസലാമിക് സെന്റര്‍, മുസ്‌ലിം യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി എന്നിവര്‍ ഐക്യദാര്‍ഢ്യവുമായി സമര പന്തലിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."