ജനപങ്കാളിത്തത്തോടെയുള്ള അജൈവമാലിന്യ ശേഖരണം
കൊല്ലം: കൊതുകുകളുടെ പ്രജന കേന്ദ്രങ്ങളാകുന്ന അജൈവമാലിന്യങ്ങള്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ സഹായത്തോടെ കൊല്ലം കോര്‍പറേഷന്‍ ശേഖരിക്കും.
പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കാതിരിക്കുവാന്‍ അജൈവ മാലിന്യങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങളില്‍ സംസ്‌കരിക്കുന്നതിന്റെ ഭാഗമായാണിത്.
ഉപയോഗശൂന്യമായ സി.എഫ്.എല്‍ ലാമ്പുകള്‍, ഉടയാത്ത കുപ്പികള്‍, മാലിന്യം കലരാത്ത പ്ലാസ്റ്റിക് ക്യാരിബാഗുകളും ഉത്പന്നങ്ങളും, ഇരുമ്പ്, അലൂമിനിയം, ചെമ്പ്, സ്റ്റീല്‍ തുടങ്ങിയ സാധനങ്ങള്‍, റബര്‍ ഉത്പന്നങ്ങള്‍ തുടങ്ങിയവ വില നല്‍കിയാണ് പൊതുജനങ്ങളില്‍ നിന്നും നേരിട്ട് വാങ്ങുന്നത്.
കടപ്പാക്കട, സ്റ്റേഡിയം ബില്‍ഡിങ്, മെയിന്‍ ഓഫിസ് അങ്കണം, തേവള്ളി, മുളങ്കാടകം എന്നീ മേഖലാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഓഫിസുകളിലും ശക്തികുളങ്ങര, തൃക്കടവൂര്‍, കിളികൊല്ലൂര്‍, വടക്കേവിള, ഇരവിപുരം സോണല്‍ ഓഫിസുകളിലും ഇന്ന് രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം നാലുവരെ മാലിന്യങ്ങള്‍ സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."