പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
നെയ്യാറ്റിന്‍കര: ഇടതുപക്ഷ സര്‍ക്കാരിന്റെ ജനവഞ്ചനയ്‌ക്കെതിരേ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കരയില്‍ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു. കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേറിയതിന്റെ രണ്ടാം വര്‍ഷ ആഘോഷങ്ങള്‍ പൊടി പൊടിക്കുമ്പോള്‍ ജനം വിലകയറ്റത്തില്‍ വീര്‍പ്പുമുട്ടുകയാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
നെയ്യാറ്റിന്‍കര താലൂക്ക് ഓഫിസ് മന്ദിരത്തിന് മുന്നിലാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. ജന വഞ്ചന നടത്തി മുന്നോട്ട് പോകുന്ന സര്‍ക്കാര്‍ എല്ലാ കാര്യങ്ങളിലും തികഞ്ഞ പരാജയത്തിലാണ്. നെയ്യാറ്റിന്‍കര എം.എല്‍.എ കെ.ആന്‍സലന്‍ എല്ലാ ജനകീയ വിഷയങ്ങളിലും നിസംഗത പാലിക്കുകയാണ്. ആര്‍.ഡി.ഒ ഓഫിസ് നെടുമങ്ങാട് മാറ്റിയതില്‍ വന്‍ പ്രതിഷേധമാണ് നെയ്യാറ്റിന്‍കരയില്‍ അലയടിച്ച് ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ കെ.ആന്‍സലന്‍ ജനപക്ഷത്ത് നില്‍ക്കാന്‍ തയാറാകണമെന്ന് മുന്‍ എം.എല്‍.എ ആര്‍ .സെല്‍വരാജ് പറഞ്ഞു.
കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ നോട്ട് നിരോധനത്തിലൂ ടെയും ജി.എസ്.ടി നടപ്പിലാക്കിയതിലൂടെയും അടിക്കടി പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിച്ചും കിരാത വാഴ്ച തുടരുകയാണ്. കേരളത്തില്‍ ഇടതുപക്ഷം രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തി ഭീകരത അഴിച്ചുവിട്ടും വിലകയറ്റം നടത്തിയും തേര്‍വാഴ്ച നടത്തുമ്പോള്‍ സാധാരണക്കാര്‍ ജിവിക്കാന്‍ നെ ട്ടോട്ടമോടുകയാണ്. അതുകൊണ്ടാണ് കോണ്‍ഗ്രസ് പാര്‍ട്ടി കേരളത്തിലുടനീളം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നെയ്യാറ്റിന്‍കരയിലും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.
താലൂക്ക് ഓഫിസിനു മുന്നില്‍ നടന്ന പ്രതിഷേധ കൂട്ടായ്മയില്‍ യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ സോളമന്‍ അലക്‌സ് , കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ എസ്.കെ ശോക്കുമാര്‍ , അയിര സുരേന്ദ്രന്‍, ആര്‍. സെല്‍വരാജ് , കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അവനീന്ദ്രകുമാര്‍ , ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ സുമകുമാരി , മാരായമുട്ടം സുരേഷ് , ജോസ് ഫ്രാങ്ക്‌ലിന്‍ , അഡ്വ.വിനോദ് സെന്‍ , ഗോപാലകൃഷ്ണന്‍ , ആര്‍.ഒഅരുണ്‍ , വട്ടവിള വിജയന്‍ , യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ചന്ദ്രദാസ് , നിനോ അലക്‌സ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."