ചന്തിരൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളിന് അഞ്ചുകോടി
അരൂര്‍: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ നവീകരിക്കുന്നതിനും ആധുനി വല്‍ക്കരിക്കുന്നതിനുമായി ചന്തിരൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിന് അഞ്ചുകോടി അനുവദിച്ചു. സംസ്ഥനതലത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ മണ്ഡലത്തിലെ ഒരു സ്‌ക്കൂളിനെ എം.എല്‍.എ.ക്ക് തെരഞ്ഞെടുക്കാം. അത്തരത്തില്‍ എ.എം.ആരിഫ് എം.എല്‍.എ. തെരഞ്ഞെട്ടുത്തത് അരൂര്‍ ഗ്രാമപഞ്ചായത്തിലെ ചന്തിരൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ്. നൂറ്റി ഇരുപത്തിയഞ്ചു വര്‍ഷത്തെ ചരിത്ര പാരമ്പര്യമുള്ള ഈ സ്‌കൂളില്‍ അയ്യായിരത്തോളം കുട്ടികള്‍ പഠിക്കുന്നു. പ്ലേ സ്‌കൂള്‍ മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള കുട്ടികള്‍ പഠിക്കുന്നു .ഇവിടെ പഠിക്കുന്നതില്‍ അധികവും പാവപ്പെട്ട മത്സ്യതൊഴിലാളി കളുടെയും കര്‍ഷക തൊഴിലാളികളുടെയും മക്കളാണ്. സംസ്ഥാനത്തെ ആദ്യത്തെ ഹൈടെക്ക് ഡിജിറ്റല്‍ ക്ലാസ് റൂം സംസ്ഥാന ഗവര്‍ണര്‍ പി.സദാശിവം ഇവിടെ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന് മാതൃകയായ സൗജന്യ മെഡിക്കല്‍എന്‍ജിനിയറിംഗ് കോച്ചിംഗ് ക്ലാസ് മൂന്ന് വര്‍ഷമായി നടത്തി വരുന്നു. അനുവദിച്ച തുകയില്‍ പുതിയ കെട്ടിടങ്ങളും അത്യാധുനിക വിദ്യാഭ്യാസ സൗകര്യങ്ങളും ഒരുക്കും.ഇതിന്റെ മുന്നോടിയായി വിദ്യാഭ്യാസ വിദഗ്ദരും സ്വങ്കേതികവിദഗ്ദരുടെയും യോഗം ചേര്‍ന്നു. സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കുന്നതിന് ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."