ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: 22 പ്രശ്‌ന ബാധിത പോളിങ് സ്റ്റേഷനുകളില്‍ വെബ് കാസ്റ്റിങ്
ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രശ്‌ന ബാധിതബൂത്തുകളായി കണ്ടെത്തിയ 22 എണ്ണത്തില്‍ ക്യാമറ നിരീക്ഷണ സംവിധാനം(വെബ് കാസ്റ്റിങ്) ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി ജില്ലാകളക്ടര്‍ അറിയിച്ചു. സുതാര്യവും നീതിപൂര്‍വവും സ്വതന്ത്രവുമായി സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിന് അവസരമൊരുക്കുന്നതിനാണ് ഇത്.
ഈ ബൂത്തുകളില്‍ വോട്ടെടുപ്പ് ദിവസത്തിന് തലേന്നുമുതല്‍ നിരീക്ഷ ക്യാമറ സ്ഥാപിക്കും. വോട്ടുചെയ്യുന്ന ക്യാബിന്‍ ഒഴികെ ബാക്കിയുള്ള ഭാഗങ്ങളെല്ലാം കളക്‌ട്രേറ്റിലെ കണ്‍ട്രോള്‍ റൂമിലിരുന്ന് ജില്ലാ കളക്ടര്‍ക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും മുഴുവന്‍ സമയം നിരീക്ഷിക്കാനുള്ള സംവിധാനവും ഉണ്ടാകും. കഴിഞ്ഞകാലങ്ങളിലെ സംഘര്‍ഷങ്ങളുടെ കണക്ക് പരിശോധിച്ചും പൊലീസ് റിപ്പോര്‍ട്ട് പ്രകാരമാണ് പ്രശ്‌നബാധിത ബൂത്തുകള്‍ കണ്ടെത്തിയത്.
പാവുക്കര മേല്‍പ്പാടം ചര്‍ച്ച് മിഷന്‍ എല്‍.പി.എസിലെ പോളിങ് സ്റ്റേഷന്‍ നമ്പര്‍ 1 , പാവുക്കര മാര്‍ ഡയനേഷ്യസ് എല്‍.പി.എസിലെ പോളിങ് സ്റ്റേഷന്‍ 3 , പാണ്ടനാട് ഇല്ലിമല ഹോമിയോ ആശുപത്രി പോളിങ് സ്റ്റേഷന്‍ 29, തിരുവന്‍വണ്ടൂര്‍ ഗവണ്‍മെന്റ് എല്‍.പി.എസ് പോളിങ് സ്റ്റേഷന്‍ 33, തിരുവന്‍വണ്ടൂര്‍ ഗവണ്‍മെന്റ് എച്ച്.എസ്.എസിലെ 34, 34 എ, 35 എന്നീ മൂന്നുപോളിങ് സ്റ്റേഷനുകള്‍, മുളക്കുഴ ഗവണ്‍മെന്റ് എല്‍.പി.എസ് പോളിങ് സ്റ്റേഷന്‍ 66, അരീക്കര എസ്.എന്‍.ഡി.പി.യു.പി.എസ് പോളിങ് സ്റ്റേഷന്‍ 67, ബുധനൂര്‍ ഗവണ്‍മെന്റ് എച്ച്.എസ്.എസിലെ 100, 103 രണ്ട് പോളിങ് സ്റ്റേഷനുകള്‍, എണ്ണക്കാട് ഗവണ്‍മെന്റ് യു.പി.എസിലെ 105, 107 രണ്ട് പോളിങ് സ്റ്റേഷനുകള്‍, പെരിങ്ങില്ലിപ്പുറം യു.പി.എസിലെ 109, 110 രണ്ട് പോളിങ് സ്റ്റേഷനുകള്‍, കൊല്ലക്കടവ് ഗവ.മുഹമ്മദന്‍സ് യു.പി.എസ്. പോളിങ് സ്റ്റേഷന്‍ 144, ചെറുവള്ളൂര്‍ ജൂനിയര്‍ ബേസിക് സ്‌കൂള്‍ പോളിങ് സ്റ്റേഷന്‍ 146, കൊല്ലക്കടവ് സി.എം.എസ്. എല്‍.പി.എസ് പോളിങ് സ്റ്റേഷന്‍ 148, കൊടുക്കുലഞ്ഞി കാരോട് സേലം യു.പി.എസ് പോളിങ് സ്റ്റേഷന്‍ 153, വെണ്‍മണി മാര്‍ത്തോമാ എച്ച്.എസ് പോളിങ് സ്റ്റേഷന്‍ 157, വെണ്‍മണി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ പോളിങ് സ്റ്റേഷന്‍ 158, വെണ്‍മണി സെന്റ് ജൂഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പോളിങ് സ്റ്റേഷന്‍ 163 എന്നിവിടങ്ങളിലാണ് വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."