ജപ്പാന്‍ശുദ്ധജല വിതരണം മുടങ്ങി: കുടിവെള്ളം ലഭിക്കാതെ നെട്ടോട്ടമോടി ജനങ്ങള്‍
പൂച്ചാക്കല്‍: ജപ്പാന്‍ശുദ്ധജല വിതരണം മുടങ്ങിയതിനെ തുടര്‍ന്ന് കുടിവെള്ളം ലഭിക്കാതെ ജനം വലയുന്നു.വൈക്കം മറവന്‍തുരുത്തില്‍ ജപ്പാന്‍ ശുദ്ധജല പദ്ധതിയുടെ പൈപ്പ് പുനസ്ഥാപിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ കഴിഞ്ഞ 15 മുതല്‍ ചേര്‍ത്തല താലൂക്കില്‍ ജപ്പാന്‍ശുദ്ധജല വിതരണം മുടങ്ങിയിരിക്കുകയാണ്. 21 വരെ ഈ നില തുടരുമെന്നും ജല അതോറിറ്റി അധികൃതര്‍ അറിയിച്ചു. എന്നാല്‍ മുന്നറിയിപ്പില്ലാതെ കുടിവെള്ള വിതരണം മുടക്കിയതില്‍ പ്രതിഷേധം വ്യാപകമായിരിക്കുകയാണ്.
ഇതിന് മുമ്പ് ജപ്പാന്‍ ശുദ്ധജല പൈപ്പ് മാറ്റുന്നതുമായി ബന്ധപ്പെട്ട് അഞ്ച് ദിവസം മുന്നേ അധികൃതര്‍ അറിയിപ്പ് നല്‍കിയതിനാല്‍ ആവശ്യത്തിനുള്ള ശുദ്ധജലം ശേഖരിച്ചിരുന്നു.എന്നാല്‍ ഇപ്പോള്‍ മുന്നറിയിപ്പും ജലവിതരണ മുടക്കവും ഒരുമിച്ചായത് ജനം കുടിവെള്ളം കിട്ടാതെ നെട്ടോട്ടമോടുകയാണ്.
തീരദേശ മേഖലകളിലുള്ളവര്‍ ചെറുവള്ളങ്ങളില്‍ മറുകരകളിലെത്തി കിണറുകളില്‍ നിന്നും കോരി കൊണ്ട് വന്നാണ് ഉപയോഗിക്കുന്നത്.
മുന്‍പ് ഉണ്ടായിരുന്ന ജി.ആര്‍.പി പൈപ്പ് മാറ്റി എം.എസ്.പൈപ്പുകളാണ് പ്രദേശത്ത് സ്ഥാപിക്കുന്നത്. ആകെ നാലു കിലോമീറ്ററാണ് പൈപ്പ് പുനസ്ഥാപിക്കേണ്ടത്.
മൂന്നാഴ്ച മുന്‍പ് ഒരാഴ്ചയോളം ശുദ്ധജല വിതരണം തടസപ്പെടുത്തി മൂന്നു കിലോമീറ്റര്‍ പൈപ്പ് പുനസ്ഥാപിക്കല്‍ പൂര്‍ത്തിയാക്കിയിരുന്നു.അടുത്ത 600 മീറ്റര്‍ മറവന്‍തുരുത്തിലെ പഞ്ഞിപ്പാലം മുതല്‍ ടോള്‍ കവല വരെ പൈപ്പ് പുനസ്ഥാപിക്കുന്ന ജോലികളാണ് 15 മുതല്‍ നടക്കുന്നത്.സങ്കീര്‍ണ്ണമായ പ്രദേശമായതിനാലാണ് ജോലിക്ക് ഒരാഴ്ച സമയം വേണ്ടതെന്ന് ജല അതോറിറ്റി പ്രോജക്ട് വിഭാഗം അധികൃതര്‍ പറഞ്ഞു. ഇതിനോടകം സ്ഥാപിച്ചിരിക്കുന്ന പൈപ്പുകള്‍ കൂട്ടിയോജിപ്പിക്കലാണ് ചെയ്യേണ്ടത്.
അടുത്ത ഘട്ടത്തിലാകും പൂര്‍ത്തിയാക്കേണ്ട 400മീറ്ററിലെ ജോലികള്‍ നടത്തുക.
എന്നാല്‍ മുന്നറിയിപ്പില്ലാതെ പൊടുന്നനെ ശുദ്ധജല വിതരണം നിര്‍ത്തുന്നതില്‍ ജനങ്ങളില്‍ പ്രതിഷേധമുണ്ട്. അടിയന്തിരമായി പൈപ്പ് പുനര്‍ സ്ഥാപിച്ച് നിശ്ചയിച്ച തീയതിക്ക് മുമ്പ് തന്നെ ശുദ്ധജലമെത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."