HOME
DETAILS

രാമനാട്ടുകര മുടക്കഴിത്താഴത്ത് മണ്ണിട്ട് നികത്തുന്നതിനെ ചൊല്ലി തര്‍ക്കം

  
backup
March 21 2017 | 04:03 AM

%e0%b4%b0%e0%b4%be%e0%b4%ae%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%b0-%e0%b4%ae%e0%b5%81%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%b4%e0%b4%bf%e0%b4%a4%e0%b5%8d-2


ഫറോക്ക്: രാമനാട്ടുകര നഗരസഭയിലെ 6-ാം ഡിവിഷനിലുള്‍പ്പെടുന്ന മുടക്കഴിത്താഴത്ത് മാക്കാഞ്ചിറപാടം മണ്ണിട്ടു നികത്തുന്നത് തടഞ്ഞതിനെ തുടര്‍ന്നു സംഘര്‍ഷാവസ്ഥ.
നാലു സെന്റ് വീതം വാങ്ങിയ എട്ടു ഭൂവുടമകള്‍ പാടവും ആഴത്തില്‍ വെള്ളം നില്‍ക്കുന്ന മങ്കുഴിയും മണ്ണിട്ടു നികത്തുന്നതാണ് പരിസരവാസികള്‍ സംഘടിച്ചെത്തി തടഞ്ഞത്. ഇതേതുടര്‍ന്ന് ആര്‍.ഡി.ഒ നേതൃത്വത്തിലുള്ള റവന്യു സംഘം സ്ഥലത്തെത്തി. ഏറെ നേരത്തെ തര്‍ക്കങ്ങള്‍ക്കൊടുവില്‍ തല്‍ക്കാലം നികത്തല്‍ നിര്‍ത്തിവച്ചു. ഇന്നലെ രാവിലെ എട്ടോടെയാണ് സംഭവം.
വീട് വയ്ക്കുന്നതിനായി ഭൂമി നികത്താന്‍ റവന്യു ഉള്‍പ്പെടെയുള്ളവര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നാണ് ഭൂവുടമകള്‍ വാദിക്കുന്നത്.
എന്നാല്‍ പ്രദേശത്തെ നീരൊഴുക്ക് നിലക്കുമെന്ന ആശങ്കയുയര്‍ത്തിയാണ് പരിസരവാസികള്‍ ഒന്നടങ്കം പ്രതിഷേധവുമായെത്തിയത്. രാവിലെ എട്ടിനു മണ്ണുമായെത്തിയ ലോറി തടയുകയായിരുന്നു. പൊലിസ് റവന്യു അധികൃതര്‍ക്കു മുന്‍പില്‍ ഭൂവുടമകള്‍ രേഖകള്‍ കാണിച്ചെങ്കിലും പ്രദേശവാസികള്‍ ഉച്ചയ്ക്ക് മുന്‍പായി മണ്ണിടല്‍ നിര്‍ത്തിവയ്ക്കാനുള്ള ഉത്തരവ് ഹാജരാക്കുമെന്നു പറയുകയായിരുന്നു.
എന്നാല്‍ നിശ്ചിത സമയത്ത് ഉത്തരവ് കിട്ടാതിരുന്നതോടെ ഭൂവുടമകള്‍ വീണ്ടും മണ്ണിടാന്‍ നടത്തിയ ശ്രമം പരിസരവാസികള്‍ തടഞ്ഞു. ഇതു പരിസരവാസികളും ഭൂവുടമകളും തമ്മില്‍ നേരിയ സംഘര്‍ഷത്തിനിടയാക്കി. പൊലിസെത്തി ഇരുവിഭാഗത്തെയും പിരിച്ചു വിട്ടു. ഇന്നു രാവിലെ അധികൃതരുടെ സഹായത്തോടെ മണ്ണിട്ടു നികത്താനാണ് തീരുമാനം.
അതേസമയം കൊടുംവേനലിലും വെള്ളം കെട്ടിനില്‍ക്കുന്ന മങ്കുഴി മണ്ണിട്ടു നികത്തുന്നത് പ്രദേശത്തു ജലക്ഷാമത്തിനിടയാക്കുമെന്നും ഇതിനു പിന്നില്‍ ഭൂമാഫിയയ്ക്ക് പങ്കുണ്ടെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.
എന്നാല്‍ വാടകവീട്ടിലും മറ്റും താമസിക്കുന്ന തങ്ങളെ അധികൃതരുടെ അനുമതിയുണ്ടായിട്ടും വീടുവയ്ക്കാന്‍ അനുവദിക്കാത്തത് മനുഷ്യത്വരഹിതമായ സമീപനമാണെന്ന് ഭൂവുടമകളും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശൈഖ് ഹസീനയുടെ ആഡംബര കൊട്ടാരം ഇനി 'വിപ്ലവ മ്യൂസിയം'

International
  •  a month ago
No Image

എഡിഎമ്മിന്റെ ആത്മഹത്യ: പി.പി ദിവ്യ കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശമാകും; ദിവ്യയുടെ നടപടി ആസൂത്രിതം; വിധിപ്പകര്‍പ്പ് പുറത്ത്

Kerala
  •  a month ago
No Image

ഫലസ്തീന് സഹായവുമായി വീണ്ടും ഇന്ത്യ; 30 ടണ്‍ മരുന്നുകള്‍ അയക്കുന്നു

National
  •  a month ago
No Image

'മൂവ് ഔട്ട്'; പൂരദിവസം ആംബുലന്‍സില്‍ യാത്ര ചെയ്‌തോ എന്ന ചോദ്യത്തോട് പ്രതികരിക്കാതെ സുരേഷ് ഗോപി

Kerala
  •  a month ago
No Image

ഇനി കൂടുതല്‍ ക്ലിയറാകും; വിഡിയോ കോളില്‍ പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്

Tech
  •  a month ago
No Image

ഉമര്‍ ഫൈസിയുടെ പ്രസ്താവനയുമായി സമസ്തക്ക് ബന്ധമില്ല

organization
  •  a month ago
No Image

തിരിച്ചു പിടിക്കാന്‍...; 70 മണ്ഡലങ്ങള്‍, 300 പ്രവര്‍ത്തകര്‍; ഒരു മാസം നീണ്ടു നില്‍ക്കുന്ന 'ഡല്‍ഹി ന്യായ് യാത്ര'യുമായി കോണ്‍ഗ്രസ്

National
  •  a month ago
No Image

തുടര്‍നടപടി പൊലിസിന് സ്വീകരിക്കാം; ദിവ്യ ഉചിതമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷ: ടി.പി രാമകൃഷ്ണന്‍

Kerala
  •  a month ago
No Image

നൂറുകടന്ന് ; ചെറുനാരങ്ങയും വെളുത്തുള്ളിയും ബീന്‍സും  ഇഞ്ചിയും

Kerala
  •  a month ago