HOME
DETAILS
MAL
ഇന്ത്യ ഇന്ന് എം.ടി.സി.ആര് അംഗമാകും
backup
June 27 2016 | 07:06 AM
ന്യൂഡല്‍ഹി: മിസൈല്‍ സാങ്കേതികവിദ്യാ നിയന്ത്രണ സംവിധാനമായ എം.ടി.സി.ആറില്‍ ഇന്ത്യക്ക് ഇന്ന് അംഗത്വം ലഭിക്കും. ഇതിനായുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി. ഇതോടെ ഇന്ത്യ മിസൈല്‍ സാങ്കേതികവിദ്യ കയറ്റുമതി ചെയ്യാനും ഇറക്കുമതി ചെയ്യാനും കഴിയുന്ന രാജ്യമാകും
എം.ടി.സി.ആറില്‍ അംഗമാകുന്ന 35ാമത് രാജ്യമാണ് ഇന്ത്യ. അമേരിക്കയുമായുള്ള ആണവക്കരാറിന്റെ ഭാഗമായി 2008 ല്‍ തന്നെ എം.ടി.സി.ആറില്‍ അംഗമാവാനുള്ള ശ്രമം ഇന്ത്യ ആരംഭിച്ചിരുന്നു. 2015 ല്‍ ഇതിനായി അപേക്ഷ നല്‍കിയിരുന്നെങ്കിലും ഇറ്റലി എതിര്‍ത്തതിനെ തുടര്‍ന്ന് അംഗത്വം ലഭിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."