കൊടുവള്ളി ബ്ലോക്കില്‍ പട്ടികജാതി ഫണ്ടണ്ട് വിനിയോഗത്തില്‍ ക്രമക്കേട്
കൊടുവള്ളി: ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി ഓഫിസ് മുഖേന അനുവദിക്കുന്ന തുക അര്‍ഹതപ്പെട്ടവരിലേക്കെത്തുന്നില്ലെന്ന ആക്ഷേപം ശക്തം. പട്ടികജാതി വിഭാഗത്തിന് അനുവദിക്കേണ്ടണ്ട തുക പൊതുവിഭാഗങ്ങള്‍ക്കായി വക മാറ്റി ചെലവഴിക്കുന്നുവെന്ന പരാതിയാണ് ഉയരുന്നത്.
കൊടുവള്ളി നഗരസഭ അഞ്ചാം ഡിവിഷനില്‍ ഉള്‍പ്പെട്ട മണ്ണില്‍കടവ്- മൂഴിക്കുന്ന് റോഡിനു സമീപത്തെ പന്തക്കാംചാലില്‍ ഇടവഴിക്ക് ഒരു ലക്ഷം രൂപ പട്ടികജാതി ഫണ്ടണ്ടില്‍ നിന്ന് അനുവദിക്കാന്‍ ഫീസിബിലിറ്റി പ്ലാന്‍ അനുവദിച്ച ബ്ലോക്ക് എസ്.സി ഓഫിസറുടെയും എസ്.സി പ്രമോട്ടറുടെയും നടപടിക്കെതിരേ വാവാട് സെന്റര്‍ പുരക്കെട്ടില്‍ ജൂബിലി കോളനി കമ്മിറ്റി നിയമനടപടിക്കൊരുങ്ങുകയാണ്.
പട്ടികജാതി ഫണ്ട് ജനറല്‍ വിഭാഗത്തിന് അനുവദിച്ചവെന്നാരോപിച്ചാണ് നിയമനടപടിക്കൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍, വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ, കൊടുവള്ളി നഗരസഭ എന്നിവര്‍ക്ക് പരാതി നല്‍കി. പന്തക്കാംചാലില്‍ ഇടവഴിക്ക് സമീപം പട്ടികജാതി വിഭാഗക്കാര്‍ താമസിക്കുന്നില്ലെന്നും ഫീസിബിലിറ്റി പ്ലാനില്‍ ഇതുള്ളതായി കാണിച്ചാണ് ക്രമക്കേട് നടത്തിയതെന്നും പരാതിയില്‍ പറയുന്നു.
25 ഓളം പട്ടികജാതി കുടുംബങ്ങള്‍ക്ക് പുരക്കെട്ടില്‍ കോളനിയില്‍ വീട് നിര്‍മിക്കാനായി 22 വര്‍ഷം മുന്‍പ് ഭൂമി പതിച്ചു നല്‍കിയിരുന്നു. എന്നാല്‍ മലമുകളില്‍ ആയതിനാലും വെള്ളവും വെളിച്ചവും റോഡും ഇല്ലാത്തതിനാലും പകുതിയോളം കുടുംബങ്ങള്‍ ഭൂമി ഉപേക്ഷിച്ചു പോവുകയായിരുന്നു. പത്തില്‍ താഴെ പട്ടികജാതി കുടുംബങ്ങളാണ് നിലവില്‍ ഇവിടെ താമസിക്കുന്നത്. പല കാരണങ്ങളാല്‍ പുരക്കെട്ടില്‍ കോളനിക്ക് കൊടുവള്ളി ബ്ലോക്ക് പട്ടികജാതി ഓഫിസ് മുഖേന ലഭിക്കേണ്ടണ്ട 14.50 ലക്ഷം രൂപ നഷ്ടപ്പെട്ടതായി കോളനി കമ്മിറ്റി ഭാരവാഹികള്‍ പറയുന്നു.
അതേസമയം പട്ടിക ജാതിക്കാരില്ലാത്ത മണ്ണില്‍കടവ് പന്തക്കാം ചാലില്‍ ഇടവഴിക്ക് തുക അനുവദിക്കാനുള്ള എസ്.സി ഓഫിസറുടെ നടപടിയാണ് ഇപ്പോള്‍ വിവാദമായത്. പട്ടികജാതി തുക വികസനത്തിന് തടസം നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്നാണ് പുരക്കെട്ടില്‍ കോളനി കമ്മിറ്റിയുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."