മൈസൂരു രാജാവ് യദുവീര്‍ കൃഷ്ണദത്ത വിവാഹിതനായി
മൈസുരു: പ്രസിദ്ധമായ അംബ വിലാസ് കൊട്ടാരത്തിലെ നിലവിലെ അവകാശി യദുവീര്‍ കൃഷ്ണദത്ത ചാമരാജ വൊഡയാര്‍ വിവാഹിതനായി. ഇന്ന് രാവിലെ 9.5 നും 9.35 നും ഇടയിലെ ശുഭമുഹൂര്‍ത്തത്തില്‍ ത്രിഷികാ കുമാരിയുടെ കഴുത്തില്‍ മൈസുരു രാജാവ് താലചാര്ത്തി.
രാജസ്ഥാനിലെ ദുംഖാപൂരിലെ രാജകുടുംബത്തിലെ ഹര്‍ഷ് വര്ധന് സിങിന്റേയും മഹേശ്വരി കുമാരിയുടേയും മകളാണ് വധുവായ ത്രിഷിക. തനി പരമ്പരാഗത രീതിയിലായിരുന്നു വിവാഹം നടന്നത്. കൊട്ടാരത്തിലെ കല്യാണ മണ്ഡപത്തില്‍ വെച്ചാണ് ചടങ്ങുകള്‍ നടന്നത്. രാവിലെ ആറ് മണിയോടെ തന്നെ ചടങ്ങുകള്‍ ആരംഭിച്ചു. അഞ്ച് ദിവസം നീണ്ടു നില്ക്കുന്ന വിവാഹ ചടങ്ങുകള്‍ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് തുടങ്ങിയത്.
കനത്ത സുരക്ഷയാണ് വിവാഹത്തോടനുബന്ധിച്ച് മൈസുരുവില്‍ ഒരുക്കിയിരിക്കുന്നത്. രാജകുടുംബാംഗങ്ങള്‍ക്കു മാത്രമാണ് മണ്ഡപത്തില്‍ പ്രവേശനമുണ്ടായിരുന്നുള്ളു. പൊതു ജനങ്ങള്‍ക്ക് ചടങ്ങുകള്‍ കാണുവാനായി പുറത്ത് വലിയ എല്‍.ഇ.ഡി സ്ക്രീനുകള്‍ ഒരുക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."