പെരുമ്പടപ്പ് മേഖലയില്‍ ശക്തമായ വേലിയേറ്റം
.
പള്ളുരുത്തി: വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം പെരുമ്പടപ്പ് മേഖലയില്‍ ശക്തമായ വേലിയേറ്റം. നൂറോളം വീടുകളില്‍ വെള്ളം കയറി. റോഡുകള്‍ തോടുകളായി മാറി. പെരുമ്പടപ്പ്, കോവളം, ശഖുംതറ തുടങ്ങിയ മേഖലകളിലാണ് ഉച്ചക്ക് രണ്ടരയോടെ ശക്തമായ വേലിയേറ്റം ഉണ്ടായത്.
വേലിയേറ്റം കണക്കിലെടുത്ത് അടുത്തിടെ ഉയര്‍ത്തി പണിത റോഡുകളിലും ഒരടിയോളം വെള്ളം ഉയര്‍ന്നു. റോഡുകള്‍ ഉയര്‍ത്തി പണിതപോള് സമീപത്തെ വീടുകള്‍ റോഡ് നിരപ്പില്‍ നിന്നും താഴ്ന്നത് വീടുകളുടെ ഉള്ളിലേക്കും വെള്ളം കയറുവാന്‍ ഇടയാക്കി.
വേമ്പനാട്ടു കായലിന്റെ കൈവരിയായ പെരുമ്പടപ്പ് കായലിന്റെ പകുതിയോളം നികത്തി മത്സ്യഫെഡ് അക്വാഫാം നിര്‍മ്മിക്കുന്നതാണ് ഇപ്പോഴത്തെ ആകസ്മിക വേലിയേറ്റത്തിന് കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
കായല്‍ നികത്തല്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രതിഷേധവുമായി മത്സ്യതൊഴിലാളികള്‍ രംഗത്ത് എത്തിയിരുന്നു.
എന്നാല്‍ താല്‍ക്കാലികമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിറുത്തിവെച്ച് അടുത്തിടെ വീണ്ടും പുനരാരംഭിക്കുകയായിരുന്നു. കായലിന്റെ വലിയൊരു ഭാഗം നികത്തിയതോടെ സ്വാഭാവിക നീരൊഴുക്ക് നിലച്ചതാണ് ഇപ്പോഴത്തെ പ്രതിഭാസത്തിനു കാരണമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."