HOME
DETAILS

അടിസ്ഥാന സൗകര്യവികസനം: ജില്ലയിലെ 8 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് മൂന്ന് കോടി വീതം ലഭിക്കും

  
backup
May 19 2018 | 02:05 AM

%e0%b4%85%e0%b4%9f%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%b8%e0%b5%97%e0%b4%95%e0%b4%b0%e0%b5%8d%e0%b4%af%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%82-%e0%b4%9c

 

 

സ്വന്തം ലേഖിക


കൊച്ചി: ജില്ലയിലെ എട്ട് സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി മൂന്ന് കോടിരൂപ വീതം ലഭിക്കും.കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റുമെന്റ് ഫണ്ട് ബോര്‍ഡ്് (കിഫ്ബി) ആണ് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ ആയിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളില്‍ നിന്നുമാണ് അടിസ്ഥാന സൗകര്യ വികസനം നടത്താന്‍ സ്‌കൂളുകളെ തെരഞ്ഞെടുത്തത്.
ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പല്ലാരിമംഗലം, ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കൈതാരം, ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കടയിരുപ്പ്, ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വെണ്ണല, ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എറണാകുളം,ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കല്ലില്‍, ഗവ.ജെ.ബി.എസ് കുന്നുകര, ഗവ.ഹൈസ്‌കൂള്‍ കുട്ടമശ്ശേരി എന്നീ സ്‌കൂളുകളെയാണ് ജില്ലയില്‍ നിന്നും തെരഞ്ഞെടുത്തത്.
കഴിഞ്ഞവര്‍ഷം വിവിധ ജില്ലകളില്‍ നിന്നും തെരഞ്ഞെടുത്ത 70 സ്‌കൂളുകള്‍ക്കായി 201 കോടിരൂപയാണ് പദ്ധതിപ്രകാരം ചെലവഴിച്ചത്. പഴയ കെട്ടിടങ്ങള്‍ ആധുനിക വല്‍കരിക്കുന്നതിനും പുതുക്കി പണിയുന്നതിനുമായിരിക്കും തുക ഉപയോഗിക്കുക.
സര്‍ക്കാര്‍ ഉത്തരവ് അടിസ്ഥാനമാക്കി അതാത് സ്‌കൂള്‍ മാനേജിങ്ങ് കമ്മിറ്റികളായിരിക്കും അന്തിമ പ്ലാന്‍ രൂപപ്പെടുത്തുക. ക്ലാസ് റൂമുകളും ലാബുകളും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായിരിക്കും പ്രാധാന്യം നല്‍കുക. ആറുമാസം മുമ്പാണ് പദ്ധതിയുടെ പ്രാരംഭനടപടികളാരംഭിച്ചത്.
പദ്ധതിക്കായി തെരഞ്ഞെടുത്ത സ്‌കൂളുകള്‍ രേഖകള്‍ സമര്‍പ്പിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികളാരംഭിക്കുക. കെട്ടിടങ്ങള്‍ പുതുക്കി നിര്‍മിക്കുന്നതിനും പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനുമൊക്കെ തെരഞ്ഞെടുത്ത സ്‌കൂളുകള്‍ മണ്ണ് പരിശോധനഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ ഇതിനോടകം പൂര്‍ത്തിയാക്കി കഴിഞ്ഞു.
രണ്ടാംഘട്ടത്തിലെങ്കിലും തങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് സ്‌കൂള്‍ അധികൃതര്‍. 2018-2019 വര്‍ഷത്തില്‍ ജില്ലയിലെ 14 പ്രൈമറി സ്‌കൂളുകള്‍ക്കും ഒരു കോടി രൂപ വീതം വികസന പ്രവര്‍ത്തനത്തിനായി ലഭിക്കും. 500 കുട്ടികളിലധികം പഠിക്കുന്ന സ്‌കൂളുകളെയാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  13 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  13 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  13 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  13 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  13 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  13 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  13 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  13 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  13 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  13 days ago