HOME
DETAILS
MAL
ഹറമൈന്‍ റെയില്‍വേ പദ്ധതി 75 ശതമാനം ജോലികളിലും സ്വദേശികള്‍
backup
June 27 2016 | 09:06 AM
ജിദ്ദ: ഹറമൈന്‍ റെയില്‍വേയുടെ കീഴിലെ ജോലികളില്‍ 75 ശതമാനം സ്വദേശികള്‍ നടത്തുമെന്ന് റെയില്‍വേ പദ്ധതിക്ക് ബന്ധപ്പെട്ടവര്‍ അറിയിച്ചു. അടുത്ത ഡിസംബറോടെ അല്‍ഹറമൈന്‍ റെയില്‍വേ പദ്ധതിക്ക് കീഴില്‍ സൗദിവത്ക്കരണം പൂര്‍ത്തിയാകും.
ഇതിനായി പ്രൊജക്റ്റിന്റെ പ്രവര്‍ത്തനം നടത്തുന്ന സ്പാനിഷ് കമ്പനിയുമായി ധാരണയായിട്ടുണ്ട്. ഒന്നാംഘട്ട പദ്ധതിയില്‍ ഇതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സ്വദേശികളായ നിരവധി യുവാക്കള്‍ ട്രെയിനുകളോടിക്കുന്നതിനുള്ള പരിശീലനം നേടി പുറത്തിറങ്ങിയിട്ടുണ്ട്. നിലവില്‍ സ്പെയിന് കമ്പനിയിലെ ജോലിക്കാരില്‍ അധികവും സ്വദേശികളാണ്.
നിലവില്‍ ജിദ്ദ സ്റ്റേഷനില്‍ പരിശീലനകേന്ദ്രവുമുണ്ട്. ഹറമൈന്‍ റെയില്‍വേ നിര്‍മാണം മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നതായും 2017 അവസാനത്തോടെ ഹറമൈന്‍ റെയില്‍വേ പ്രവര്‍ത്തനസജ്ജമാകുമെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."