ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി
പുതുപ്പാടി: ദേശീയ ഡെങ്കി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പുതുപ്പാടി ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ് കുട്ടിയമ്മ മാണി നിര്‍വഹിച്ചു.
ജില്ലയില്‍ കൂടുതല്‍ ഡെങ്കിപ്പനി കണ്ടെത്തിയ പുതുപ്പാടി പഞ്ചായത്തിലെ അടിവാരത്തെ പൊട്ടിക്കൈ പ്രദേശത്ത് ആരോഗ്യ, ആശാ, അങ്കണവാടി, കുടുംബശ്രീ പ്രവര്‍ത്തകര്‍, ചുരം സംരക്ഷണസമിതി, ജനപ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനം നടത്തി തോട്ടം മേഖലയില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.
ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.ഇ ജലീല്‍ അധ്യക്ഷനായി. താരമശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കേശവനുണ്ണി മുഖ്യപ്രഭാഷണവും ജില്ലാ മലേറിയ ഓഫിസര്‍ പ്രകാശ്കുമാര്‍ വിഷയാവതരണവും നടത്തി. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തംഗം ഒതയോത്ത് അഷ്‌റഫ്, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുജീബ് മാക്കണ്ടി, ഐ.ബി റജി, അംബിക മംഗലത്ത്, ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസര്‍ ഹംസ ഇസ്മാലി, ടെക്‌നിക്കല്‍ അസി. പി.കെ കുമാരന്‍, മെഡിക്കല്‍ ഓഫിസര്‍ ഡോ. ദീപ, ടെക്‌നിക്കല്‍ അസി. നാരായണന്‍ ഷെര്‍ള, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഒ.കെ ജനാര്‍ദനന്‍ സംസാരിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി പഞ്ചായത്തില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത മൂന്ന്, നാല് വാര്‍ഡുകളില്‍ വരും ദിവസങ്ങളില്‍ മെഡിക്കല്‍ ക്യാംപും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ആരോഗ്യ ആശാ, സന്നദ്ധ പ്രവര്‍ത്തകര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘം ഗൃഹസന്ദര്‍ശനവും നടത്തും. എല്ലാ സ്വകാര്യ-സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വീടുകളിലും ആരോഗ്യ പ്രവര്‍ത്തകരുടെയും ആരോഗ്യസേനയുടെയും നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി ഡ്രൈഡേ ആചരിക്കുന്നതിനുള്ള നിര്‍ദേശം നല്‍കും.
ഹെല്‍ത്തി കേരളയുടെ ഭാഗമായി ഈ മാസം 26ന് എല്ലാ ഭക്ഷണശാലകളിലും 29ന് സ്‌കൂളുകളിലും ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പരിശോധന നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."