ഭൂമി വിട്ടുകൊടുക്കുന്നതു കോടതി അലക്ഷ്യമാകില്ല: പി.സി തോമസ്
കല്‍പ്പറ്റ: കാഞ്ഞിരങ്ങാട് കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു അവകാശപ്പെട്ട കൃഷിഭൂമി വിട്ടുകൊട്ടുകൊടുക്കുന്നതില്‍ സര്‍ക്കാരിനു മുന്നില്‍ നിയമതടസം ഇല്ലെന്ന് അഭിഭാഷകനുമായ പി.സി തോമസ് പറഞ്ഞു.
ഭൂമി വിട്ടുകൊടുക്കുന്നത് കോടതി അലക്ഷ്യമാകുമെന്ന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ പറയുന്നതില്‍ കഴമ്പില്ല. വനം-വന്യജീവി വകുപ്പിന്റെ വിജ്ഞാപനത്തില്‍ പറയുന്നതും കാഞ്ഞിരത്തിനാല്‍ കുടുംബം അവകാശവാദം ഉന്നയിക്കുന്നതും വേവ്വേറെ ഭൂമിയാണ്. ഇക്കാര്യം വ്യക്തമാക്കുന്ന അന്വേഷണ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന്റെ പക്കലുണ്ട്. വനംവകുപ്പില്‍നിന്നു നിരാക്ഷേപ പത്രം വാങ്ങി ഭൂമി വിട്ടുകൊടുക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.
അന്വേഷണ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ ലഭ്യമാക്കാതിരുന്നതാണ് ഹൈക്കോടതിയില്‍ കാഞ്ഞിരത്തിനാല്‍ കുടുംബം കേസ് തോല്‍ക്കാനിടയാക്കിയത്. കാഞ്ഞിരത്തിനാല്‍ ഭൂമിയുമായി ബന്ധപ്പെട്ട് ഒരു കോടതിയിലും കേസ് നിലവിലില്ല. ഏറ്റവും ഒടുവില്‍ താന്‍ സമര്‍പ്പിച്ച സ്‌പെഷല്‍ ലീവ് പെറ്റീഷന്‍ സര്‍ക്കാരിനെ സമീപിക്കാന്‍ നിര്‍ദേശിച്ച് സുപ്രിംകോടതി മടക്കുകയാണുണ്ടായത്.
കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു ഭൂമി വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്ത് നല്‍കിയിട്ടുണ്ട്. അനുകൂല നടപടി ഉണ്ടാകാത്ത പക്ഷം വീണ്ടും സുപ്രിം കോടതിയെ സമീപിക്കാനുള്ള സഹചര്യം നിലവിലുണ്ടെന്നും തോമസ് പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."