കോടതികളിലെ കേസ് വര്‍ധന; നിയമ സംവിധാനത്തിന്റെ വിശ്വാസ്യത: ആന്റണി ഡൊമിനിക്
കല്‍പ്പറ്റ: കോടതികളില്‍ കേസുകള്‍ വര്‍ധിക്കുന്നത് ജനങ്ങള്‍ നിയമ സംവിധാനത്തെ കൂടുതല്‍ വിശ്വസിക്കുന്നതിനാലാണെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക്. കല്‍പ്പറ്റയില്‍ ജില്ലാ കോടതി സമുച്ചയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് നീതി ലഭ്യമാക്കുക എന്നത് കോടതികളുടെ ചുമതലയാണ്. നീതി ലഭ്യത വിദൂരസ്വപ്നമായി കാണുന്ന ഒരു വലിയ ജനവിഭാഗം ജീവിക്കുന്ന രാജ്യത്ത് അവരുടെ പ്രതീക്ഷകളായി പ്രവര്‍ത്തിക്കാന്‍ കോടതിയുടെ കീഴിലുള്ള ലീഗല്‍ സര്‍വീസ് അതോറിറ്റികള്‍ക്ക് കഴിയണം. ഭരണഘടന വിഭാവനം ചെയ്യുന്ന സ്ഥാപനങ്ങളില്‍ പ്രധാന പങ്കാണ്് ജുഡീഷറിക്കുള്ളത്.
അതിനാല്‍ വേഗത്തില്‍ നീതി ലഭ്യമാക്കുന്നതില്‍ സബോര്‍ഡിനേറ്റ് കോടതികളുടെ ഉത്തരവാദിത്തം വലുതാണ്. ജുഡീഷ്യറി ഓഫിസര്‍മാരുടെ കുറവും കേസുകളുടെ എണ്ണവും ഇതിന് തടസ്സമാകരുതെന്നും ചീഫ് ജസറ്റിസ് പറഞ്ഞു. കോടതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഹൈകോടതി ജഡ്ജി ജസ്റ്റിസ് ദാമ ശേഷാദ്രി നായിഡു അധ്യക്ഷനായി. എം.ഐ ഷാനവാസ് എം.പി മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങില്‍ അഡ്വക്കറ്റ്‌സ് ഡയരക്ടറിയുടെയും സുവിനീറിന്റെയും പ്രകാശനം എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍, ഐ.സി ബാലകൃഷ്ണന്‍, ഒ.ആര്‍ കേളു എന്നിവര്‍ നടത്തി. ഇ.കെ ഹൈദ്രു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഡ്വ. കെ. രാജന്‍ എം.എല്‍.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി, ജില്ലാ കലക്ടര്‍ എസ്. സുഹാസ്, സനിത ജഗദീഷ്, ശകുന്തള ഷണ്‍മുഖന്‍, കെ.എസ് മധു സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."