ഗുല്‍ബര്‍ഗ റാഗിങ്: കോളജിന്റെ അംഗീകാരം റദ്ദാക്കിയേക്കും
ന്യൂഡല്‍ഹി: മലയാളി വിദ്യാര്‍ഥിനി റാഗിങ്ങിനിരയായ സംഭവത്തില്‍ കലബുറഗിയിലെ നഴ്സിങ് കോളജിനെതിരെ നടപടി സ്വീകരിക്കുമെന്ന് ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍. കോളജിന്റെ അംഗീകാരം റദ്ദാക്കിയേക്കുമെന്ന് കൗണ്‍സില്‍ അധ്യക്ഷന്‍ ടി.എസ് ദിലീപ് കുമാര്‍ പറഞ്ഞു.
പെണ്‍കുട്ടി റാഗിങിനിരയായ സംഭവത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നും ഗുരുതര വീഴ്ച്ചയുണ്ടായെന്നാണ് കൗണ്‍സിലിന്റെ വിലയിരുത്തല്‍. റാഗിങ് തടയാനുള്ള യു.ജി.സി നിര്‍ദ്ദേശം കോളജ് നടപ്പാക്കിയില്ല.
കര്‍ണാടകയിലെ പല നഴ്സിങ് കോളജുകളും ചട്ടവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കല്‍ബുര്‍ഗിയിലെ കോളജും അത്തരത്തിലാണോ പ്രവര്‍ത്തിക്കുന്നതെന്ന കാര്യം അന്വേഷിക്കും. വിശദമായ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷമാകും നടപടി സ്വീകരിക്കുകയെന്നും ദിലീപ് കുമാര്‍ പറഞ്ഞു.
അതേസമയം സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങിനിരയായ അശ്വതി ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."