അനധികൃത മണലെടുപ്പുകാരെ നാട്ടുകാര്‍ കല്ലെറിഞ്ഞു തുരത്തി
തൃക്കരിപ്പൂര്‍: അനധികൃത മണലെടുപ്പുകാരെ ദ്വീപ് നിവാസികള്‍ കല്ലെറിഞ്ഞുതുരത്തി. വലിയപറമ്പ പഞ്ചായത്തിലെ മാവിലാക്കടപ്പുറം അഴിമുഖത്താണ് സംഭവം. കായല്‍ മണല്‍ ഖനനം ചെയ്യാനെത്തിയവരെയാണ് നാട്ടുകാര്‍ കല്ലെറിഞ്ഞു തുരത്തിയത്.
അനധികൃത മണലെടുപ്പ് ദ്വീപിന്റെ നിലനില്‍പിനെ തന്നെ കാര്യമായി ബാധിക്കുമെന്നായതോടെയാണ് പ്രതിരോധവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്. നിരവധി തവണ പോര്‍ട്ട് അതോറിറ്റി, പൊലിസ് തുടങ്ങിയവര്‍ക്കു പരാതി നല്‍കിയെങ്കിലും മണലെടുപ്പ് ഒരു നിയന്ത്രണവുമില്ലാതെ തുടരുകയായിരുന്നു.
അംഗീകൃത കടവിന്റെ പേരിലാണ് മണലെടുപ്പെങ്കിലും എല്ലാ നിയമങ്ങളും കാറ്റില്‍പറത്തിയാണ് മണലെടുപ്പ് തുടരുന്നത്. മണലെടുപ്പിനെതിരേ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി 23ന് കണ്‍വന്‍ഷന്‍ ചേരാനിരിക്കെയാണ് നാട്ടുകാര്‍ രംഗത്തിറങ്ങിയത്. കരയില്‍നിന്നു മാത്രമല്ല കായലിലും മണല്‍ വേട്ടക്കെതിരേ പ്രതിരോധിക്കാനുളള ഒരുക്കത്തിലാണ് നാട്ടുകാര്‍.
സംഭവത്തോടനുബന്ധിച്ച് മണല്‍ മാഫിയകളുടെ അക്രമണത്തില്‍ പരുക്കേറ്റ മാവിലാക്കടപ്പുറത്തെ കെ.സി സുറൂര്‍, കെ.സി ആസിഫ് എന്നിവരെ തൃക്കരിപ്പൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."