ഗ്യാസ് സിലിണ്ടണ്ടറിലേക്ക് തീപടരുന്നത് തടയുന്നതിനിടെ യുവാവിന് പരുക്ക്
അരീക്കോട്: ഗ്യാസ് സിലിണ്ടണ്ടറിലേക്ക് തീപടരുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ യുവാവിന് ഗുരുതരമായി പരുക്കേറ്റു. കടുങ്ങല്ലൂര്‍ അങ്ങാടിയിലെ ജസീന ഹോട്ടലിന്റെ ഉടമ എം.പി ജാഫറി(38)നാണ് ശരീരത്തില്‍ ഗ്ലാസുകള്‍ തുളഞ്ഞ് കയറി പരുക്കേറ്റത്. ജാഫറിന്റെ ഹോട്ടലിന്റെ തൊട്ടടുത്തുള്ള ദീമ ബേക്കറിയില്‍ പഴം പഴുപ്പിക്കുന്നതിനായി ചന്ദനംതിരി കത്തിച്ച് വച്ച് കടപൂട്ടി ഉടമ പുറത്ത് പോയിരുന്നു. ചന്ദനം തിരിയില്‍ നിന്നും വേസ്റ്റ് പേപ്പറിലൂടെ തീ പടര്‍ന്ന് ഗ്യാസ് സിലിണ്ടണ്ടറിനടുത്തെത്താനായത് ശ്രദ്ധയിപ്പെട്ട ജാഫര്‍ ഗ്ലാസ് കൊണ്ടണ്ട് സ്ഥാപിച്ച കടയുടെ വാതില്‍ ചവിട്ടി തകര്‍ക്കുകയായിരുന്നു.
ഡോര്‍ തകര്‍ന്നതോടെ പിന്നിലേക്ക് വീണ ഇദ്ദേഹത്തിന്റെ കാലില്‍ ചില്ലുകള്‍ തുളഞ് കയറി ആഴത്തില്‍ മുറിവേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ കടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ജാഫറിന്റെ സമയബന്ധിതമായ ഇടപെടലിനെ തുടര്‍ന്ന് വന്‍ ദുരന്തമാണ് ഒഴിവായത്. കടയില്‍ രണ്ടണ്ട് ഗ്യാസ് സിലിണ്ടറുകളാണുണ്ടണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."