തട്ടുപൊളിപ്പന്‍ താരങ്ങളുമായി സ്‌കൂള്‍ വിപണി
കണ്ണൂര്‍: പുതുപുത്തന്‍ മോഡലുകളില്‍ ബാഗും കുടകളും മറ്റുമായി കുട്ടകളെ ആകര്‍ഷിച്ച് സ്‌കൂള്‍ വിപണി. നിറത്തിലും ട്രന്റിലും വിസ്മയമായാണ് ഇക്കുറി സ്‌കൂള്‍ വിപണി ഒരുങ്ങിയത്. എവര്‍ഗ്രീന്‍ ഹിറ്റായ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും സ്‌പൈഡര്‍മാനും ബാറ്റ്മാനും ശക്തിമാനുമാണ് ഇക്കുറിയും പ്രധാന ആകര്‍ഷണം.
ചൈനീസ് ത്രീഡി ബാഗുകളും വിപണിയിലുണ്ട്. ബ്രാന്റഡ് കമ്പനികളുടെ ബാഗിന് വില കുറച്ചധികം നല്‍കണം. 1700 മുതലാണ് ഇവയുടെ ശ്രേണി ആരംഭിക്കുന്നത്. എങ്കിലും കുട്ടികള്‍ക്ക് പ്രിയം സ്‌കൂബീഡേ ബാഗിലാണ്. ചെറിയ ബാഗുകള്‍ക്ക് 350 മുതല്‍ 699 വരെയും വലിയ ബാഗുകള്‍ക്ക് 1200 രൂപ വരെയുമാണ് വില. വാട്ടര്‍ ബോട്ടിലും ലഞ്ച് ബോക്‌സും ഫ്രീ നല്‍കി കമ്പനികള്‍ കുട്ടികളെ ആകര്‍ഷിക്കുന്നുണ്ട്. കുടവിപണി ഇക്കുറിയും പുത്തന്‍ പരീക്ഷണങ്ങളുമായി കുട്ടികളെ മാടിവിളിക്കുന്നുണ്ട്. ബ്രാന്റഡ ് കുടകളില്‍ സൂപ്പര്‍ ഹീറോകള്‍ തന്നെയാണ് ഇക്കുറിയും വിപണിയിലുള്ളത്. ചെറിയ കുട്ടികള്‍ക്കായി വിസിലും പൂമ്പാറ്റകളും സ്റ്റിക്കറുകളും എല്ലാമുണ്ട്. ത്രീഫോള്‍ഡ് കുടകളിലും കാലന്‍ കുടകളിലും ടീനേജ് ട്രന്റാണ്. ജി.എസ്.ടി സ്‌കൂള്‍ വിപണിയെ ബാധിച്ചത് വിലയില്‍ പ്രതിഫലിക്കുന്നുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു.
പൊലിസ് മൈതാനത്തിന് എതിര്‍വശമുള്ള സ്‌കൗട്ട് ആന്റ് ഗൈഡ് ഓഫിസില്‍ ഒരുക്കിയ ഇക്കോസ് മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റ് സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്നുണ്ട്. നോട്ട് ബുക്കുകള്‍ക്ക് 20 മുതല്‍ 25 വരെ വിലക്കിഴിവുണ്ട്. ബ്രാന്റഡ് ബാഗുകള്‍ക്കും കുടകള്‍ക്കും 10 മുതല്‍ 20 ശതമാനം വരെ വില കിഴിവുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."