ബാബരി മസ്ജിദ് ഭൂമി തര്‍ക്കം കോടതിക്കു പുറത്തു പരിഹരിക്കണമെന്ന് സുപ്രിം കോടതി
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഭൂമി തര്‍ക്കം കോടതിക്കു പുറത്തു പരിഹരിക്കണമെന്ന് സുപ്രിം കോടതി. പ്രശ്നം ഇരു വിഭാഗവും കോടതിക്കു പുറത്ത് ചര്‍ച്ച ചെയ്തു പരിഹരിക്കണമെന്ന് സുപ്രിം കോടതി നിര്‍ദ്ദേശിച്ചു. ഇരുവിഭാഗവും പ്രശ്ന പരിഹാരത്തിന് തയാറാവണം. പ്രശ്നം രമ്യമായി തീര്‍ക്കുകയാണ് വേണ്ടതെന്നു പറഞ്ഞ ചീഫ് ജസ്റ്റിസ് ജെ.എസ് കഹാര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്നും അറിയിച്ചു.
കോടതിക്കകത്തു ഇതിനൊരു പരിഹാരം സാധ്യമല്ലെന്നാണ് കോടതി നിലപാട്. ഇത് രണ്ടു വിഭാഗങ്ങളെ ബാധിക്കുന്ന വിഷയമാണ്. അതിനാല്‍ പുറത്തു വെച്ച് പരിഹരിക്കുന്നതാണ് അഭികാമ്യമെന്ന് കോടതി ചൂണ്ടിക്കാട്ടി. സുബ്രഹ്മണ്യ സ്വാമി നല്കിയ ഹരജി പരിഗണിക്കവെയാണ് കോടതി പരാമര്‍ശം.
കോടതിക്കു പുറത്തുള്ള ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്ക് തയാറല്ലെന്ന് സുന്നി വഖഫ് ബോര്‍ഡ് അറിയിച്ചു. എന്നാല്‍ കോടതി നിര്‍ദേശത്തെ സ്വാഗതം ചെയ്ത് ആര്‍എസ്എസ് രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."