'പൊന്‍കതിര്‍' പ്രദര്‍ശനത്തിനു തുടക്കം
കണ്ണൂര്‍: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പ് സംഘടിപ്പിച്ച പൊന്‍കതിര്‍ മെഗാ എക്‌സിബിഷന്‍ മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്തു. സര്‍ക്കാരിനു കീഴിലുള്ള വിവിധ വകുപ്പുകളുടെയും സഹകരണ സ്ഥാപനങ്ങളുടെയും സേവനങ്ങള്‍ ജനങ്ങളെ പരിചയപ്പെടുത്തുന്നതാണു സ്റ്റാളുകളിലേറെയും. സര്‍ക്കാര്‍ വകുപ്പുകളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും വിവിധ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. ജയില്‍വകുപ്പ് ഒരുക്കിയ സെന്‍ട്രല്‍ ജയിലിന്റെയും കഴുമരത്തിന്റെയും മാതൃകയും ജയില്‍പുള്ളികള്‍ ഒരുക്കിയ കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവുമാണു പ്രധാന ആകര്‍ഷണം.
ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജിയുടെ മിനി കൈത്തറി യൂനിറ്റും വസ്ത്ര പ്രദര്‍ശവുമാണ് മറ്റൊരു പ്രത്യേകത. പുരാവസ്തു വകുപ്പിന്റെയും ഫോക്‌ലോര്‍ അക്കാദമിയുടെയും ചിത്രപ്രദര്‍ശനവും കെ.എസ്.ഇ.ബിയുടെ സബ്‌സ്റ്റേഷനുകളുടെ മാതൃകയും എക്‌സ്ബിഷനില്‍ ഒരുക്കിയിട്ടുണ്ട്.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, മേയര്‍ ഇ.പി ലത, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പ് ഡയറക്ടര്‍ ടി.വി സുഭാഷ്, മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ടി.എ ഷൈന്‍, ഇ.കെ പത്മനാഭന്‍ പങ്കെടുത്തു. ഇന്നു രാവിലെ 11 മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനം കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."