കെ.ടി ഉമ്മുകുത്സു ടീച്ചര്‍ ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
വളാഞ്ചേരി: ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസിലെ കെ.ടി ഉമ്മുകുത്സുടിച്ചര്‍ തെരഞെടുക്കപ്പെട്ടു. യു.ഡി.എഫ് ധാരണ അനുസരിച്ച് മുന്‍ പ്രസിഡന്റായിരുന്ന ജനതാദള്‍(യു)വിലെ സി.പി ഉമ്മുകുത്സു രാജി വെച്ചതിനെ തുടര്‍ന്നാണ് വീണ്ടും തെരഞെടുപ്പ് വേണ്ടിവന്നത്. കെ.ടി ഉമ്മുകുത്സുടീച്ചര്‍ക്ക് 10 വോട്ടും എതിര്‍സ്ഥാനാര്‍ത്ഥി എല്‍.ഡി.എഫിലെ കെ.ഹേമലതക്ക് 7 വോട്ടും ലഭിച്ചു.
വാരണാധികാരിയായ കുറ്റിപ്പുറം എ.ഇ.ഒ വി.മുഹമ്മദ് ഇസ്മായില്‍ പ്രതിജ്ഞ ചൊല്ലികൊടുത്തു. തുടര്‍ന്ന് നടന്ന അനുമോദന യോഗം കോട്ടക്കല്‍ മണ്ഡലം മുസ് ലിം ലീഗ് പ്രസിഡന്റ് സി.എച്ച്.അബൂയൂസഫ് ഗുരുക്കള്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറല്‍സെക്രട്ടറി പി.സി.എ നൂര്‍ അധ്യക്ഷനായി. പി.എം മുഹമ്മദ് അബ്ദുറഹിമാന്‍,അഡ്വ:മുജീബ് കൊളക്കാട്,കെ.മൊയ്തീന്‍കുട്ടിമാസ്റ്റര്‍,സി.പി.ഉമ്മുകുത്സു, വി.ടി.അമീര്‍, കെ.പി.എ.സത്താര്‍ മാസ്റ്റര്‍,പി.സി മരക്കാറലി,അഡ്വ:കമലാസനന്‍,പാറക്കല്‍ ബഷീര്‍,കെ.വി ഉണ്ണികൃഷ്ണന്‍,പി.സുരേഷ്,പ്രഫ:പി.അബ്ദുള്ള,കെ.ടി മൊയ്തുമാസ്റ്റര്‍,കെ.അഹമദ്കുട്ടി,പി.അബ്ദുറഹിമാന്‍ മാസ്റ്റര്‍,കെ.മുരളീധരന്‍,എ.പി.നാരായണന്‍മാസ്റ്റര്‍,കീഴേപ്പാട്ട് മുഹമ്മദലി,വിനുപുല്ലാനൂര്‍,പി.ടി ഷഹ് നാസ്,പറശ്ശേരി അസൈനാര്‍,മഠത്തില്‍ ശ്രീകുമാര്‍,പി.പത്മനാഭന്‍മാസ്റ്റര്‍,കാളിയത്ത് ബാവമാസ്റ്റര്‍,കാട്ടുമാടന്‍ കൃഷ്ണകുമാര്‍ മാസ്റ്റര്‍,ഫസീലടീച്ചര്‍,എം.ഉമ്മുകുത്സു,വി.കെ.റജുല,വി.മജ്ഞുളടീച്ചര്‍,പി.ടി.ഷംല,പള്ളത്ത് വേലായുധന്‍, ഡി.അജിത സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."