കെ.എസ്.ആര്‍.ടി.സി ഡിപ്പോ നിര്‍മാണം: അനിശ്ചിതകാല സമരം തുടങ്ങുമെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ
പാലക്കാട്: കെ.എസ്.ആര്‍.ടി.സി ഡിപ്പോ നിര്‍മാണം തുടങ്ങാന്‍ ഉടനടി നടപടി സ്വീകരിക്കാത്തപക്ഷം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ്് പരിസരത്ത് അനിശ്ചിതകാല സമരത്തിന് തുടക്കം കുറിക്കുമെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് മുന്നില്‍ നടത്തുന്ന 24 മണിക്കൂര്‍ സൂചന പണിമുടക്ക് പന്തലില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. നവീകരണത്തിനായി കെ.എസ്.ആര്‍.ടി.സി ഡിപ്പോ പൊളിച്ചിട്ട് നാലു വര്‍ഷത്തിലേറെയായെങ്കിലും സാങ്കേതിക തടസങ്ങള്‍ ഉന്നയിച്ച് നിര്‍മാണം വൈകിപ്പിക്കുന്ന സമീപനമാണ് കെ.എസ്.ആര്‍.ടി.സി അധികൃതരുടെ ഭാഗത്തുണ്ടായതെന്ന് എം.എല്‍.എ കുറ്റപ്പെടുത്തി.
സാങ്കേതിക തടസം മാറിയപ്പോള്‍ സാമ്പത്തിക പ്രതിസന്ധിയാണ് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ ഉന്നയിക്കുന്നത്. എന്നാല്‍ നിര്‍മാണത്തിനാവശ്യമായ 7.10 കോടി രൂപ കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് ഒരു രൂപ എടുക്കാതെ എം.എല്‍.എ ആസ്തിവികസന ഫണ്ടില്‍ നിന്നും നല്‍കാന്‍ തയ്യാറായിട്ടും ഡിപ്പോ നിര്‍മാണം തുടങ്ങാത്തത് രാഷ്ടീയ വിരോധവും കെ എസ് ആര്‍ ടി സിയുടെ അനാസ്ഥയുമാണെന്നും എം എല്‍ എ കുറ്റപ്പെടുത്തി.
തകര്‍ച്ചയുടെ വക്കിലെത്തിയ ഡിപ്പോ പൊളിച്ച് മാറ്റിയത് ജനങ്ങളുടെയും ജീവനക്കാരുടെയും ജീവന് വെല്ലുവിളി ഉയര്‍ത്തിയത് കൊണ്ടാണ്. തുടര്‍ന്ന് നിര്‍മാണം ഉടനടി തുടങ്ങുമെന്ന് മന്ത്രി മുതല്‍ മുഖ്യമന്ത്രിവരെ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഇതിനെതിരേ ശക്തമായ സമരവുമായി മുന്നോട്ട് വരാത്തത്. എന്നാല്‍ ഇപ്പോള്‍ സാങ്കേതിക തടസവും ഫണ്ട് സംബന്ധിച്ച എല്ലാ പ്രശ്‌നവും തരണം ചെയ്തിട്ടും നിര്‍മാണം വൈകിക്കുന്നതിന് നീതി കരണമോ, ന്യായീകരണവുമോ ഇല്ല.
കെ.എസ്.ആര്‍.ടി.സി ഡിപ്പോ നിര്‍മാണത്തെ സംബന്ധിച്ചുള്ള പ്രശ്‌നം നിയമസഭയില്‍ അടിയന്തിര പ്രമേയമായി ഉന്നയിക്കുന്നതിന് പുറമെ കെ.എസ്.ആര്‍.ടി.സി എം.ഡിയുമായി ചര്‍ച്ച നടത്തും. ഇതിനെ തുടര്‍ന്ന് അനൂകൂല തീരുമാനം ലഭിക്കാത്ത പക്ഷം നിര്‍മാണ ഉത്തരവ് സംബന്ധിച്ച് അറിയിപ്പ് ലഭിക്കുന്നത് വരെ സമരം തുടരാനാണ് തീരുമാനം.
ഈ സമരം രാഷ്ട്രീയ പ്രേരിതമല്ലെന്നും വികസനത്തിന് വേണ്ടിയാണെന്നും മറിച്ചുള്ള ആരോപണങ്ങള്‍ക്ക് കഴമ്പില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."