കിഴിശ്ശേരിയില്‍ വ്യാപകമായി നെല്‍വയലുകള്‍ മണ്ണിട്ടു നികത്തുന്നു
കിഴിശ്ശേരി: കുഴിമണ്ണ പഞ്ചായത്തില്‍ നെല്‍വയലുകള്‍ വ്യാപകമായി മണ്ണിട്ട് നികത്തുന്നു. വാളശ്ശേരി, കളത്തിങ്ങല്‍, പെരിങ്ങാട്, ഓവുപാലം എന്നീ പ്രദേശങ്ങളിലാണ് സ്വകാര്യവ്യക്തികള്‍ മണ്ണിട്ട് വയലുകള്‍ നികത്തുന്നതായി പരാതി ഉയര്‍ന്നത്. 45 ഏക്കറോളം നെല്പ്പാടങ്ങളാല് ചുറ്റപ്പെട്ട പ്രദേശമാണ് ഇത്. നഷ്ടങ്ങള്‍ സഹിച്ച് വര്‍ഷാവര്‍ഷം കൃഷിയിറക്കുകയും വിളവെടുപ്പ് നടത്തുകയും ചെയ്യുന്ന ഈ പ്രദേശങ്ങള്‍ ഇപ്പോള്‍ നികത്തല്‍ ഭീഷണിയിലാണ്. ഇതിനെതിരേ പ്രദേശവാസികള്‍ വില്ലേജ് ഓഫിസര്‍ക്ക് ചിത്രങ്ങള്‍ സഹിതം പരാതി നല്‍കിയിരുന്നെങ്കിലും ഒരു നടപടിയുമുണ്ടണ്ടായില്ലന്ന് നാട്ടുകാര്‍ പറയുന്നു. നിര്‍ത്തട സംരക്ഷണ നിയമം കാറ്റില്‍ പറത്തിയാണ് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വയല്‍ നികത്തല്‍ വ്യാപകമാകുന്നത്. ഇതിനെതിരേ കിഴിശ്ശേരി ടൗണ്‍ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.
അടിയന്തരമായി വയല്‍ നികത്തല്‍ തടയാന്‍ അധികൃതര്‍ തയാറാകണമെന്നാണ് ഇവരുടെ ആവശ്യം. വയല്‍ നികത്തലിനെതിരേ കബീര്‍ മേമാടന്‍, ഇര്‍ഷാദ് മേക്കാടന്‍, ടി.പി സഫ് വാന്‍ എന്നിവരുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫിസര്‍, തഹസില്‍ദാര്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് യൂത്ത് ലീഗ് കമ്മിറ്റി പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."