കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്റര്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നു
കൊണ്ടോട്ടി: വൃക്കരോഗികളുടെ അപേക്ഷകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ചാരിറ്റബ്ള്‍ ഡയാലിസിസ് സെന്റര്‍ സി.എച്ച്.സിയില്‍നിന്ന് മാറ്റാന്‍ തീരുമാനം. ഇതിനായി നെടിയിരുപ്പ് എജ്യുക്കേഷനല്‍ സൊസൈറ്റിയുടെ കീഴിലെ നാലുനില കെട്ടിടവും അനുബന്ധസ്ഥലവും ഡയാലിസിസ് സൊസൈറ്റിക്ക് കൈമാറാന്‍ ധാരണയായി.
നിലവില്‍ 90 രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ളസൗകര്യമാണുള്ളത്. 150 ഓളം അപേക്ഷകള്‍ പുതുതായി ലഭിച്ചിട്ടുണ്ട്. പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ ഇവര്‍ക്ക് കൂടി സൗജന്യ സേവനം ലഭ്യമാക്കാനാവും. പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ സ്ഥാപനം ശിഹാബ് തങ്ങള്‍ ചാരിറ്റബ്ള്‍ ഡയാലിസിസ് റിസര്‍ച്ച് ആന്‍ഡ് റിഹാബിലിറ്റേഷന്‍ കേന്ദ്രം കൂടിയാവും. മൊബൈല്‍ ലാബ് സംവിധാനവും ഒരുക്കും. പുതിയ കെട്ടിടത്തിന്റെ രേഖകള്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സൊസൈറ്റി ചെയര്‍മാന്‍ പി.എ ജബ്ബാര്‍ ഹാജിയെ ഏല്‍പിച്ചു. ടി.വി ഇബ്രാഹിം എം.എല്‍.എ, യു.കെ മുഹമ്മദിഷ, നെടിയിരുപ്പ് സൊസൈറ്റി ഭാരവാഹികളായ കെ അലവിക്കുട്ടി, കെ.പി ഹുസൈന്‍, കെ.ടി അബ്ദുറഹ്മാന്‍മാസ്റ്റര്‍, താന്നിക്കല്‍ മൊയ്തീന്‍ക്കുട്ടി, എം അബൂബക്കര്‍ ഹാജി, സി.ടി മുഹമ്മദ്, ടി.പി മൂസക്കോയ, കെ.പി ബാവ, വി.പി സിദ്ദീഖ്, ശാദി മുസ്തഫ, ഡയാലിസിസ് സെന്റര്‍ ഭാരവാഹികളായ പി.വി മൂസ, പി.വി ഹസ്സന്‍ സിദ്ദീഖ്, കെ.പി ബാപ്പു ഹാജി, പുതിയറക്കല്‍ സലിം, അഡ്വ. സിദ്ദീഖ്, പി.വി മുഹമ്മദലി, പി.വി ലത്തീഫ്, പി.വി അഹമ്മദ് സാജു സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."