ഇസ്‌റാഈലിനെതിരെ മുസ്‌ലിം രാജ്യങ്ങള്‍ ഒന്നിച്ചുനിന്ന് പോരാടണമെന്ന് ഉര്‍ദുഗാന്‍
ഇസ്താംബൂള്‍: മുസ്‌ലിം നേതാക്കന്മാരോട് ഒന്നിക്കാനും ഇസ്‌റാഈലിനെതിരെ പോരാടാനും ആഹ്വാനം ചെയ്ത് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ഗസ്സയില്‍ പ്രതിഷേധിച്ച 60 പേരെ ഇസ്‌റാഈല്‍ വെടിവച്ചു കൊന്ന സാഹചര്യത്തിലാണ് ഉര്‍ദുഗാന്റെ പ്രസ്താവന.
ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്‍ (ഒ.ഐ.സി)യുടെ അസാധാരണ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗസ്സയിലെ കൊലപാതകങ്ങള്‍ക്ക് ഇസ്‌റാഈല്‍ ഉത്തരവാദി ആണെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.
''ഇസ്‌റാഈലി കൊള്ളക്കാര്‍ നടത്തിയ ഫലസ്തീനി കൂട്ടക്കൊലയ്‌ക്കെതിരെ നടപടിയെടുക്കുന്നതിലൂടെ മനുഷ്യത്വം മരവിച്ചിട്ടില്ലെന്ന് ലോകം കാണിക്കണം''- ഉര്‍ദുഗാന്‍ പറഞ്ഞു. തുര്‍ക്കിയിലെ ഇസ്താംബൂള്‍ നഗരത്തിലായിരുന്നു ഒ.ഐ.സിയുടെ കൂടിക്കാഴ്ച.
ഇസ്‌റാഈലിന്റെ നടപടിയെ പൈശാചികവും, ഭരണകൂട ഭീകരതയും എന്നാണ് ഉര്‍ദുഗാന്‍ വിശേഷിപ്പിച്ചത്. ഇസ്‌റാഈലിന്റെ തലസ്ഥാനമായി ജറുസലേമിനെ യു.എസ് അംഗീകരിച്ചതോടെ ഈ വേട്ട തുടരാനാണ് പ്രേരിപ്പിക്കുന്നതെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.
യു.എസിന്റെ ജറുസലേം എംബസി തുറന്ന നടപടിക്കും, ഇസ്‌റാഈലിന്റെ വെടിവയ്പ്പിനും എതിരേ ശക്തമായ പ്രതിഷേധമാണ് തുര്‍ക്കി രേഖപ്പെടുത്തിയത്. യു.എസ്, ഇസ്‌റാഈല്‍ അംബാസഡര്‍മാരെ തിരിച്ചയച്ച് നയതന്ത്ര ബന്ധം വിച്ഛേദിച്ചാണ് അമര്‍ഷം അറിയിച്ചത്. തുര്‍ക്കിയില്‍ പതിനായിരങ്ങള്‍ അണിനിരന്ന റാലിയും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."