കാണാതായ യുവാവിന്റെ മരണം: ദുരൂഹത മാറാതെ കടവല്ലൂര്‍ നിവാസികള്‍
പെരുമ്പിലാവ്: ദുരൂഹ സാഹചര്യത്തില്‍ കാണാതാവുകയും പിന്നിട് കടവല്ലൂര്‍ വടക്കുമുറിയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റില്‍ മൃതദേഹം കാണാപ്പെടുകയും ചെയ്ത കടവല്ലൂര്‍ പാറപ്പുറം പത്തായത്തിങ്കല്‍ മുഹമ്മദിന്റെ മകന്‍ സഫീര്‍ അബ്ദുള്ളയുടെ മരണത്തില്‍ ദുരൂഹത മാറാതെ കടവല്ലൂര്‍ ഗ്രാമം.10.03.2018ന് കാണാതായ യുവാവിന്റെ മൃതദേഹം 13-03-2018 ന് കിണറ്റില്‍ നിന്നും കണ്ടത്തിയത് പ്രദേശത്തെ നടുക്കിയിരുന്നു.
സഫീര്‍ അബ്ദുള്ളയുടെ മരണം നടന്നിട്ട് രണ്ട് മാസം തികയുമ്പോളും മരണത്തില്‍ ദുരൂഹത മാറാതെ നില്‍ക്കുകയാണ്.അബദ്ധത്തില്‍ കിണറ്റില്‍ വീണതാവാന്‍ സാധ്യത ഇല്ലെന്നും അങ്ങനെ സംഭവിച്ചാല്‍ പോലും കിണറ്റില്‍ നിന്ന് കയറാനുള്ള സാഹചര്യങ്ങള്‍ ഉണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
യുവാവിന്റെ മരണത്തിലുള്ള അസ്വാഭാവികത പുറത്തു കൊണ്ടുവരാന്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിദം ആക്കണം എന്ന് ആവശ്യപ്പെട്ട് പിതാവും ബന്ധുക്കളും നല്‍കിയ പരാതിയില്‍ കുന്നംകുളം പൊലിസ് അന്വേഷണം നടത്തുന്നുണ്ട്. വിദേശത്തായിരുന്ന സഫീര്‍ നാട്ടിലെത്തിയ ശേഷം കടവല്ലൂരിലെ ട്രാവല്‍സില്‍ ജോലി ചെയ്തുവരികയായിരുന്നു സഫീര്‍, ജില്ലാ അതിര്‍ത്തിയോടു ചേര്‍ന്നുള്ള കടവല്ലൂര്‍ വടക്കുമുറി പാടത്തിന് സമീപത്ത് 10.03.2018 ന് ഇയാളെ രാത്രിയില്‍ കണ്ടുവരുണ്ട്, സഫീര്‍ ഉപയോഗിച്ചിരുന്ന ഒരു ഫോണ്‍ പാന്റ്‌സിന്റെ പോക്കറ്റില്‍ നിന്ന് കണ്ടെത്തിയിരുന്നു.
പിന്നിട് മൃതദേഹം കണ്ടെത്തിയ കിണറ്റില്‍ കുന്നംകുളം പോലിസ് നാട്ടുകാരുടെ സഹായത്തില്‍ ജലം മോട്ടോര്‍ ഉപയോഗിച്ചു വറ്റിച്ച് നടത്തിയ തിരച്ചിലില്‍ സഫീര്‍ ഉപയോഗിച്ചിരുന്ന മറ്റെരു ഫോണും കണ്ടത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങിമരണമാണെന്നു പറയുന്നു. എന്നാല്‍ നീന്തല്‍ വശമുള്ള സഫീര്‍ പടവുകളുള്ള കിണറ്റില്‍ മുങ്ങി മരിക്കാനുള്ള സാഹചര്യം ബന്ധുക്കളും നാട്ടുകാരും തള്ളിക്കളയുകയാണ്. മൃതദേഹത്തില്‍ തലക്ക് പിറകില്‍ ഉള്ള മുറിവാണ് ബന്ധുക്കളിലും നാട്ടുകാരിലും സംശയത്തിന് കാരണമാവുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."