HOME
DETAILS
MAL
ഒരു എം.എല്‍.എയും അപ്പുറത്ത് പോയിട്ടില്ല, എല്ലാവരും കൂടെയുണ്ട്: എച്ച്.ഡി കുമാരസ്വാമി
backup
May 19 2018 | 05:05 AM
ബംഗളൂരു: എം.എല്‍.എമാരെ ബി.ജെ.പി റാഞ്ചിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി. ഒരു എം.എല്‍.എയും മറുവശത്തേക്ക് പോയിട്ടില്ലെന്നും എല്ലാവരും കൂടെയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
''എനിക്ക് ഇത് പ്രധാന ദിവസമൊന്നുമല്ല, പ്രധാന ദിവസങ്ങള്‍ ഭാവിയില്‍ വരും. വൈകിട്ട് നാലു മണിവരെ എം.എല്‍.എമാരെ ചാക്കിലാക്കാന്‍ ബി.ജെ.പി ശ്രമിക്കും. എല്ലാ എം.എല്‍.എമാരും കൂടെയുണ്ട്, ഒരാളും മറുവശത്തേക്ക് പോയിട്ടില്ല. ഒരു എം.എല്‍.എയും കെണിയില്‍പ്പെട്ടിട്ടില്ല. ഞാനും സിദ്ധരാമയ്യയും ഒന്നിച്ചു നീങ്ങും''- വിധാന്‍ സൗധയില്‍ എത്തിയ എച്ച്.ഡി കുമാരസ്വാമി പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."